Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയ കോലിയെ സമ്മര്‍ദ്ദത്തിലാക്കണം: ബ്രയറ്റ് ലീ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ പ്രഖ്യാപിച്ചത് മുതല്‍ ഇരു ടീമിന്റെയും ആരാധകര്‍ വലിയ ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത് ഇത്തവണയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് വണ്ടികയറുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം വീട്ടാമെന്ന കണക്കുകൂട്ടലിലാണ് കംഗാരുക്കള്‍ ഇറങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി ഓസീസ് ചെയ്യേണ്ടതെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രയറ്റ് ലീ.

പരമ്പരയ്ക്ക് മുന്നോടിയായിത്തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാക്കണമെന്നാണ് ബ്രയറ്റ്‌ലീ അഭിപ്രായപ്പെട്ടത്. എന്നെ സംബന്ധിച്ച് ഇത് മികച്ചൊരു പരമ്പയാണ്. ഓസ്‌ട്രേലിയ തീര്‍ച്ചയായും പകരം വീട്ടേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയുടെ മികച്ച താരങ്ങളടങ്ങുന്ന ടീം വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നാട്ടില്‍ ഓസ്‌ട്രേലിയ അതിശക്തരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അതിശക്തനായ ബാറ്റ്‌സ്മാനാണ്. കോലിയെ വീഴ്ത്താനായി ഓസ്‌ട്രേലിയ വ്യക്തമായ പ്ലാന്‍ തയ്യാറാക്കണം. കോലിയെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടാന്‍ സാധിച്ചേക്കും-ബ്രെയറ്റ് ലീ പറഞ്ഞു.

brettlee-kohli

അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലി പരമ്പരയിലെ മൂന്നാമത്തെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യയുടെ പേസ് ബൗളര്‍മാരാണ് ഇത്തവണയും ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അവസാന സീസണിലെ ഓസീസ് പര്യടനത്തില്‍ 21 വിക്കറ്റാണ് ബൂംറ നേടിയത്. മുഹമ്മദ് ഷമി 16 വിക്കറ്റും ഇഷാന്ത് ശര്‍മ 11 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ബൂംറയുടെ ബൗളിങ്ങിനെ ബ്രയറ്റ്‌ലീ പ്രശംസിച്ചു. അദ്ദേഹത്തിന്റെ ബൗളിങ് മികച്ചതാണ്.

അദ്ദേഹം ചെയ്യുന്ന കഠിന പരിശീലമാണ് ബൂംറയെ സഹായിക്കുന്നതെന്നാണ് കരുതുന്നത്. ചെറിയ ഓട്ടത്തില്‍ നിന്ന് ഇത്രയും വേഗത്തില്‍ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിന് വളരെയധികം പ്രയാസം നേരിടേണ്ടി വരും. എന്നാല്‍ പരിശീലനത്തിലൂടെ ബൂംറ ഇതിനെ മറികടക്കുന്നുവെന്നും ബ്രയറ്റ്‌ലീ പറഞ്ഞു. നാല് ടെസ്റ്റും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ പരമ്പരയുടെ കാര്യം ഉറപ്പുപറയാന്‍ സാധിക്കില്ല. ഐസിസിയുടെ ഈ മാസം അവസാനം നടക്കുന്ന യോഗത്തിലാവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാവുക. ഇത്തവണത്തെ ടി20 ലോകകപ്പിനും വേദിയാകേണ്ടത് ഓസ്‌ട്രേലിയയാണ്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായതിനാല്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, July 18, 2020, 10:51 [IST]
Other articles published on Jul 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+