വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനോട് 'മിണ്ടരുത്', ദു:ഖിക്കേണ്ടി വരും!! അന്ന് മുന്നറിയിപ്പ് ലഭിച്ചു, ലീയുടെ വെളിപ്പെടുത്തല്‍

മഗ്രാത്താണ് ലീയോട് ഇക്കാര്യം പറഞ്ഞത്

സിഡ്‌നി: എതിര്‍ ടീം താരങ്ങളെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ച് വിക്കറ്റെടുക്കാന്‍ പ്രത്യേക മിടുക്കുള്ളവരാണ് ഓസ്‌ട്രേലിയ. വിക്കറ്റെടുക്കാന്‍ ഏത് തന്ത്രവും പ്രയോഗിക്കാന്‍ അവര്‍ക്കു മടിയില്ലെന്നു ഇതുവരെയുള്ള ചരിത്രം അടിവരയിടുന്നു. എന്നാല്‍ 2018ല്‍ അന്നത്തെ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമടക്കം മൂന്നു താരങ്ങള്‍ പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ടു വിലക്ക് നേരിട്ടതോടെ ഓസീസ് ടീമിന്റെ പെരുമാറ്റത്തില്‍ ചെറിയൊരു മാറ്റം വന്നിട്ടുണ്ടെന്നു കാണാം.

രോഹിത് ധോണിയെപ്പോലെ... സാമ്യതകള്‍ ചൂണ്ടിക്കാട്ടി ചഹര്‍, ചില വ്യത്യാസങ്ങളുമുണ്ട്- അറിയാംരോഹിത് ധോണിയെപ്പോലെ... സാമ്യതകള്‍ ചൂണ്ടിക്കാട്ടി ചഹര്‍, ചില വ്യത്യാസങ്ങളുമുണ്ട്- അറിയാം

ധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരംധോണി ഉയരങ്ങളിലേക്കു കുതിച്ചു, പക്ഷെ താന്‍... സൗഹൃദത്തെ ബാധിച്ചോ? വെളിപ്പെടുത്തി മുന്‍ സഹതാരം

മെര്‍വ് ഹ്യൂസില്‍ തുടങ്ങി ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയ്ന്‍ വോണ്‍ തുടങ്ങിയ ഇതിഹാസ ബൗളര്‍മാരെല്ലാം അസാധ്യമായി പന്തെറിഞ്ഞ് മാത്രമല്ല വാക്കുകളിലൂടെയുള്ള പ്രകോപനനത്തിലൂടെയും കൊണ്ടും എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തിയവരാണ്. എന്നാല്‍ ഓസീസ് ബൗളര്‍മാര്‍ അധികം സ്ലെഡ്ജ് ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഒരു ഇന്ത്യന്‍ താരമുണ്ടായിരുന്നു. ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ലീ.

സച്ചിനാണ് ആ താരം

സച്ചിനാണ് ആ താരം

ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഓസീസ് ബൗളര്‍മാര്‍ സ്ലെഡ്ജ് ചെയ്യാന്‍ ഭയപ്പെട്ടിരുന്നതെന്നു ലീ വെളിപ്പെടുത്തി.
ആദ്യമായി ഓസ്‌ട്രേലിയന്‍ ടീമിലെത്തിയപ്പോള്‍ സച്ചിനെക്കുറിച്ചു തനിക്കു മഗ്രാത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. സച്ചിനോട് സ്ലെഡ്ജ് ചെയ്യാന്‍ നില്‍ക്കേണ്ടെന്നായിരുന്നു മഗ്രാത്ത് ഉപദേശിച്ചതെന്നു ലീ പറഞ്ഞു.

മഗ്രാത്തിന്റെ ഉപദേശം

മഗ്രാത്തിന്റെ ഉപദേശം

സച്ചിനെ സ്ലെഡ്ജ് ചെയ്താല്‍ അത് അപടകമാണെന്നും കൂടുതല്‍ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുമെന്നായിരുന്നു മഗ്രാത്ത് പറഞ്ഞതെന്നു ലീ വെളിപ്പെടുത്തി.
ബൗളിങിലും എല്ലായ്‌പ്പോഴും ഒരു ക്യാപ്റ്റനുണ്ടായിരിക്കും. കരിയറിന്റെ തുടക്കകാലത്ത് മഗ്രാത്തായിരുന്നു അത്. താന്‍ മാത്രമല്ല അക്കാലത്തു ടീമിലേക്കു വന്ന മിച്ചെല്‍ ജോണ്‍സനുള്‍പ്പെടെയുള്ള യുവതാരങ്ങളെ മഗ്രാത്ത് ഉപദേശിക്കുമായിരുന്നു. സച്ചിനോട് സംസാരിക്കാന്‍ നില്‍ക്കേണ്ട. നിങ്ങള്‍ അതു ചെയ്താല്‍ ആ ദിവസം മുതല്‍ വേദന അനുഭവിക്കേണ്ടിവരും. ബൗളിങ് മീറ്റില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ഇതായിരുന്നുവെന്നും ലീ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയില്‍ വിശദമാക്കി.

ഓസീസിനെതിരേ മികച്ച പ്രകടനം

ഓസീസിനെതിരേ മികച്ച പ്രകടനം

ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചിട്ടുള്ളത്. 39 ടെസ്റ്റുകളില്‍ നിന്നും 55 ശരാശരിയില്‍ 3630 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 11 സെഞ്ച്വറികളും ഒരു ഡബിള്‍ സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.
ഏകദിനത്തിലും മികച്ച റെക്കോര്‍ഡാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു കംഗാരുപ്പടയ്‌ക്കെതിരേയുള്ളത്. 71 മല്‍സരങ്ങളില്‍ നിന്നും ഒമ്പത് സെഞ്ച്വറികളടക്കം 3077 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

സച്ചിനെക്കുറിച്ച് മുഷ്താഖ്

സച്ചിനെക്കുറിച്ച് മുഷ്താഖ്

സച്ചിനെക്കുറിച്ച് സമാനമായ അഭിപ്രായം തന്നെയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറായിരുന്ന സഖ്‌ലൈന്‍ മുഷ്താഖിനും പറയാനുള്ളത്. ആദ്യമായി സച്ചിനെ താന്‍ സ്ലെഡ്ജ് ചെയ്യുമ്പോള്‍ ക്രിക്കറ്റിലെ തുടക്കക്കാരന്‍ മാത്രമായിരുന്നു. 1997ലായിരുന്നു അതെന്നാണ് ഓര്‍മ. അന്ന് സച്ചിന്‍ തന്റെയടുത്തേക്ക് വന്ന പറഞ്ഞത് ഞാന്‍ നിങ്ങളോട് മോശമായി പെരുമാറിയിട്ടില്ല, പിന്നെ നിങ്ങള്‍ എന്തിന് അങ്ങനെ ചെയ്യുന്നുവെന്നായിരുന്നു. അതു കേട്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയി. സച്ചിനോട് അന്ന് എന്തു തിരിച്ചു പറയണമെന്നും അന്ന് അറിയില്ലായിരുന്നുവെന്ന് മുഷ്താഖ് വെളിപ്പെടുത്തി.

Story first published: Sunday, April 26, 2020, 13:24 [IST]
Other articles published on Apr 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X