Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സിക്‌സേഴ്‌സിനുവേണ്ടി കോലി കളിക്കുന്നത് ഓര്‍ത്ത് നോക്കുക', ബിബിഎല്‍ വളരണമെന്ന് ബ്രെറ്റ് ലീ

സിഡ്‌നി: ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വളരെ പ്രചാരമുള്ള ലീഗാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിബിഎല്ലില്‍ ലോക ക്രിക്കറ്റിലെ നിരവധി പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിന്റെ അത്രയും വലിയൊരു താരപിന്തുണ ബിബിഎല്ലില്‍ ലഭിക്കാറില്ല. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളൊന്നും ബിബിഎല്ലില്‍ കളിക്കാറില്ല. ഇതിന് ബിസിസി ഐ എന്‍ഒസി നല്‍കാറില്ല എന്നതാണ് വാസ്തവം.

ഇപ്പോഴിതാ ബിബിഎല്ലിനെ പുതിയ തലത്തിലേക്ക് വളര്‍ത്തേണ്ട സമയമായെന്നും സ്വകാര്യ പങ്കാളിത്തം ടൂര്‍ണമെന്റിന് ആവിശ്യമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ. വിരാട് കോലി ബിബിഎല്ലില്‍ കളിക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് നോക്കൂവെന്നും ആ തലത്തിലേക്ക് ബിബിഎല്‍ വളരണമെന്നുമാണ് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടത്.

'51 ശതമാനം ഉടമസ്ഥാവകാശം ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലനിര്‍ത്തി ബാക്കി സ്വകാര്യ പങ്കാളികളെ കണ്ടെത്തണം. അധികമായി ലഭിക്കുന്ന ഈ പണം ഉപയോഗിച്ച് ടൂര്‍ണമെന്റിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. വിരാട് കോലിയെപ്പോലെയുള്ള താരങ്ങളെ ടൂര്‍ണമെന്റിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. സിക്‌സേഴ്‌സിന് വേണ്ടി കോലി കളിക്കുമ്പോള്‍ ലഭിക്കുന്ന ആരാധകര്‍ എത്രത്തോളമായിരിക്കുമെന്ന് ആലോചിച്ച് നോക്കുക. അടുത്ത തലത്തിലേക്ക് ടൂര്‍ണമെന്റിനെ കൊണ്ടുപോകാനാവും'-ബ്രെറ്റ് ലീ പറഞ്ഞു.

brettlee-bbl

ബിബിഎല്‍ വളരെ പ്രചാരമുള്ള ക്രിക്കറ്റ് ലീഗാണെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ബിബിഎല്ലില്‍ ഒരിക്കലും കളിച്ചേക്കില്ല. കാരണം ഇന്ത്യന്‍ താരങ്ങളിലെ മിക്കവരും ഉയര്‍ന്ന താരമൂല്യമുള്ളവരാണ്. ഇവര്‍ ഐപിഎല്ലില്‍ മാത്രം കളിക്കുന്നതാണ് ബിസിസിഐക്ക് കൂടുതല്‍ ലാഭം. ബിബിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചാല്‍ ടൂര്‍ണമെന്റിന് വലിയ വളര്‍ച്ചയുണ്ടാവുമെന്നുറപ്പാണ്. കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ മത്സരക്രമത്തിനിടെ മറ്റൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ അയച്ചേക്കില്ല. വിരമിച്ച താരങ്ങള്‍ക്ക് പോലും ബിസിസിഐ എന്‍ഒസി നല്‍കാന്‍ തയ്യാറായിട്ടില്ല.

ബിബിഎല്ലിന്റെ പുതിയ സീസണ്‍ ഡിസംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ സിക്‌സേഴ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. ബിബിഎല്ലിന്റെ വരവോടെ നിരവധി യുവതാരങ്ങള്‍ ഓസീസ് ടീമിലേക്കും വളര്‍ന്നുവരുന്നുണ്ട്. ഓസീസിന്റെ ഭാവി വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോഷ് ഫിലിപ്പി ബിബിഎല്ലിലൂടെ കളിച്ച് ഉയര്‍ന്നുവന്ന താരമാണ്. അദ്ദേഹം ഐപിഎല്ലില്‍ ആര്‍സിബിക്കായും കളിച്ചിരുന്നു.

Story first published: Tuesday, July 13, 2021, 8:26 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+