വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലക്ഷ്മണിനെ പുറത്താക്കുക വിഷമം, കാരണം ഇതെന്ന് ബ്രെറ്റ് ലീ

ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസങ്ങളില്‍ ഒരാളാണ് വിവിഎസ് ലക്ഷ്മണ്‍. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി ത്രയത്തിനൊപ്പം ശക്തിദുര്‍ഗ്ഗമായി തുടരാന്‍ ലക്ഷ്മണിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ലക്ഷ്മണിന്റെ ബാറ്റിങ് ചാരുതയെ വര്‍ണ്ണിച്ച് രംഗത്തുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയുടെ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ.

ലക്ഷ്മണിനെ പുറത്താക്കുക വിഷമം, കാരണം ഇതെന്ന് ബ്രെറ്റ് ലീ

ഇന്ത്യന്‍ ടീമില്‍ വിവിഎസ് ലക്ഷ്മണിന്റെ വിക്കറ്റെടുക്കുകയാണ് ഏറ്റവും പ്രയാസമെന്ന് ബ്രെറ്റ് ലീ അഭിപ്രായപ്പെടുന്നു. അതിമനോഹരമായ ബാറ്റിങ് സാങ്കേതികത ലക്ഷ്മണിന് വശമുണ്ട്. ഒപ്പം ലാഘവത്തോടെയാണ് അദ്ദേഹം പന്തുകളെ നേരിടാറ്. വേഗമോ പന്തിന്റെ ചലനമോ ലക്ഷ്മണിനെ അസ്വസ്ഥതപ്പെടുത്താറില്ല. അതുകൊണ്ട് തന്റെ കാലത്ത് വിവിഎസ് ലക്ഷ്മണിനെ പുറത്താക്കുക അത്ര എളുപ്പമായിരുന്നില്ല, ബ്രെറ്റ് ലീ ഓര്‍ത്തെടുത്തു.

Most Read: ഏതു പ്രശ്നത്തിനും ധോണിയെ സമീപിക്കും, പക്ഷെ പൂര്‍ണമായ പരിഹാരം കിട്ടില്ല!! — കാരണം പറഞ്ഞ് പന്ത്Most Read: ഏതു പ്രശ്നത്തിനും ധോണിയെ സമീപിക്കും, പക്ഷെ പൂര്‍ണമായ പരിഹാരം കിട്ടില്ല!! — കാരണം പറഞ്ഞ് പന്ത്

ക്രീസില്‍ ആരാണ് പന്തെറിയുന്നതിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആശങ്കപ്പെടാറില്ല. ഏതു ബൗളറെയും നേരിടാമെന്ന ആത്മവിശ്വാസവും ലാഘവത്വവും ലക്ഷ്മണിന്റെ പ്രത്യേകതയാണ്. ബാറ്റ്‌സ്മാന്മാരില്‍ ജനിപ്പിക്കുന്ന ഭയമാണ് ഫാസ്റ്റ് ബൗളര്‍മാരുടെ പ്രധാന തുറുപ്പുച്ചീട്ട്. പക്ഷെ ലക്ഷ്മണിന്റെ കാര്യത്തില്‍ മാത്രം ഇതു നടക്കില്ല.

ലക്ഷ്മണിനെ പുറത്താക്കുക വിഷമം, കാരണം ഇതെന്ന് ബ്രെറ്റ് ലീ

നോട്ടംകൊണ്ടോ വാക്കുകൊണ്ടോ ലക്ഷ്മണിനെ പ്രകോപിപ്പിക്കുക സാധ്യമല്ല. അതിവേഗത്തിലെത്തുന്ന പന്തുകൊണ്ടാല്‍ പരിക്കേല്‍ക്കുമെന്ന വ്യാകുല ചിന്തയൊന്നും ഇദ്ദേഹത്തിനില്ല, 'ക്രിക്കറ്റ് കണക്ടഡ്' ഷോയില്‍ ലീ അറിയിച്ചു. ഇതേസമയം, ലക്ഷ്മണിനെതിരെ പന്തെറിയുന്നത് താന്‍ ആസ്വദിച്ചിരുന്നതായി ബ്രെറ്റ് ലീ പറയുന്നുണ്ട്. ക്രീസില്‍ ഓരോ ബൗളറെയും അളന്നുമുറിച്ച് പഠിക്കും ലക്ഷ്മണ്‍. ക്ഷമയാണ് ഇദ്ദേഹത്തിന്റെ പ്രധാന ശക്തി. ഓരോ സ്‌പെല്ലിലും ബൗളര്‍മാരുടെ ആത്മവിശ്വാസം കുറയുന്നുണ്ടെന്ന് ലക്ഷ്മണ്‍ ഉറപ്പുവരുത്തും, ലീ കൂട്ടിച്ചേര്‍ത്തു.

പറഞ്ഞുവരുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് ലക്ഷ്മണിന്. കരിയറില്‍ 29 ടെസ്റ്റുകളാണ് കംഗാരുക്കള്‍ക്ക് എതിരെ ലക്ഷ്മണ്‍ കളിച്ചിട്ടുള്ളത്. ആറു സെഞ്ച്വറികളടക്കം 2,434 റണ്‍സ് താരം ശക്തരായ ഓസ്‌ട്രേലിയക്കെതിരെ വിവിഎസ് ലക്ഷ്മണ്‍ കുറിച്ചിട്ടുണ്ട്. ബാറ്റിങ് ശരാശരി 49.61. 2001 -ലെ ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ രേഖപ്പെടുത്തിയ 281 റണ്‍സ് പ്രകടനമാണ് ലക്ഷ്മണിന്റെ കരിയറിലെ ഐതിഹാസിക മുഹൂര്‍ത്തം. അന്ന് ഇന്ത്യയെ ഫോളോ ഓണിന് അയച്ച ഓസ്‌ട്രേലിയക്ക് 'ലക്ഷ്മണ രേഖ' മറികടക്കാനായില്ല.

ഇന്ത്യയ്ക്കായി 134 ടെസ്റ്റുകളും 86 ഏകദിനങ്ങളും ലക്ഷ്മണ്‍ കളിച്ചിട്ടുണ്ട്. 17 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8,781 റണ്‍സാണ് ടെസ്റ്റില്‍ ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ നേടിയത് 2,338 റണ്‍സും (ആറ് സെഞ്ച്വറികള്‍).

Story first published: Sunday, May 3, 2020, 9:40 [IST]
Other articles published on May 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X