Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ലീയെ ഞെട്ടിച്ച ഇന്ത്യന്‍ പേസര്‍മാര്‍... രണ്ടു പേര്‍ മാത്രം, ലോകകപ്പ് ടീമില്‍ ഇല്ല

#IPL2019 : IPLല്‍ ലീയെ ഞെട്ടിച്ച ഇന്ത്യന്‍ പേസര്‍മാര്‍ രണ്ടു പേര്‍ മാത്രം | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ ആവേശകരമായി മുന്നേറവെ ചില താരങ്ങളുടെ പ്രകടനം തന്നെ ഞെട്ടിച്ചതായി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസവും ഇപ്പോള്‍ ഐപിഎല്ലിലെ കമന്റേറ്ററുമായ ബ്രെറ്റ് ലീ പറഞ്ഞു. യുവ പേസര്‍മാരുടെ പ്രകടനമാണ് ലീയെ ഏറെ ആകര്‍ഷിച്ചത്.

ഐപിഎല്ലിന്റെ ഒമ്പതാം റൗണ്ട് മല്‍സരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഏഴു ജയവും രണ്ടു തോല്‍വിയുമടക്കം 14 പോയിന്റുമായി നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്.

അദ്ഭുതപ്പെടുത്തിയ താരങ്ങള്‍

അദ്ഭുതപ്പെടുത്തിയ താരങ്ങള്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രസീദ് കൃഷ്ണയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നവ്ദീപ് സെയ്‌നിയുമാണ് ഈ സീസണിലെ ഐപിഎല്ലില്‍ തന്നെ അദ്ഭുതപ്പെടുത്തിയ യുവ ഇന്ത്യന്‍ പേസര്‍മാരെന്നു ലീ വെളിപ്പെടുത്തി.
അധികം വൈകാതെ തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇരുവരെയും കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉജ്ജ്വലമായി പന്തെറിയുന്നു

ഉജ്ജ്വലമായി പന്തെറിയുന്നു

പ്രസീദും സെയ്‌നിയും ഐപിഎല്ലില്‍ ഉജ്ജ്വലമായാണ് പന്തെറിയുന്നതെന്ന് ലീ ചൂണ്ടിക്കാട്ടി. 145 കിമി വേഗത്തിലാണ് പ്രസീദ് തുടര്‍ച്ചയായി ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സെയ്‌നിയാണ് ആകര്‍ഷിച്ച മറ്റൊരു യുവ പേസര്‍. ഇരുവരുടെയും വേഗമാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാണ് ഇരുവരും. ഇന്ത്യയുടെ പേസ് ബൗളിങ് സുരക്ഷിമായ കരങ്ങളിലാണെന്നാണ് ഇവരുടെ പ്രകടനം തെളിയിക്കുന്നതെന്നും ലീ അഭിപ്രായപ്പെട്ടു.

ബുംറ ക്ലാസ് ബൗളര്‍

ബുംറ ക്ലാസ് ബൗളര്‍

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയെ പുകഴ്ത്താന്‍ ലീ മറന്നില്ല. ബുംറയൊരു ക്ലാസ് ബൗളര്‍ തന്നെയാണ്. 145 കിമി വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നു വരുന്നത് വലിയ കാര്യം തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇതു കൂടുതല്‍ കരുത്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലില്‍ ഈ സീസണില്‍ ആര്‍സിബിക്കായി സെയ്‌നി നാലും കെകെആറിനു വേണ്ടി പ്രസീദ് രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

Story first published: Thursday, April 18, 2019, 13:02 [IST]
Other articles published on Apr 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+