Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; എബി ഡി വില്ലിയേഴ്‌സിനെ പരിഹസിച്ച് ബ്രണ്ടന്‍ മക്കുല്ലം

ബെംഗളുരു: ഐപിഎല്‍ ടീമുകളില്‍ ഏറ്റവും ശക്തമായ ബാറ്റിങ് നിരയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു പരിക്കിന്റെ പിടിയിലാണ്. മുന്‍നിരക്കാരായ നാല് ബാറ്റ്‌സ്മാന്‍മാര്‍ ആണ് ഉദ്ഘാടന മത്സരത്തിന് മുന്‍പുതന്നെ പരിക്കേറ്റ് പുറത്തിരിക്കുന്നത്. അതിനിടെ, റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിക്കിനെ പരിഹസിച്ച് മുന്‍ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കുല്ലം രംഗത്തെത്തുകയും ചെയ്തു.

റോയല്‍ ചാലഞ്ചേഴ്‌സിന് കോച്ചിനെക്കൂടി ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് ഗുജറാത്ത് ലയണ്‍സിന്റെ കളിക്കാരന്‍ കൂടിയായ മക്കുല്ലത്തിന്റെ പരിഹാസം. ന്യൂസിലന്റില്‍ തന്റെ മുന്‍സഹതാരമായ ഡാനിയല്‍ വെറ്റോറിയാണ് ബെംഗളുരുവിന്റെ കോച്ച്. ദില്ലിക്കുവേണ്ടിയും ബെംഗളുരുവിനു വേണ്ടിയും വെറ്റോറി നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

rendonmccullum

തനിക്ക് പരിക്കേറ്റെന്നും ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നത് നിരാശപ്പെടുത്തിയെന്നുംകാട്ടി ഡി വില്ലിയേഴ്‌സിന്റെ ട്വീറ്റിന് മറുപടിയായാണ് മക്കുല്ലമെത്തിയത്. ഡി വില്ലിയേഴ്‌സിനെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടും. അതേസമയം, കെ എല്‍ രാഹുല്‍, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയവര്‍ക്ക് ഐപിഎല്ലിലെ മുഴുവന്‍ കളികളും നഷ്ടപ്പെടും.

ഏറ്റവും മികച്ച ടീമുണ്ടായിട്ടും ഐപിഎല്‍ കിട്ടാക്കനിയാണ് ബെംഗളുരുവിന്. 2009, 2011, 2016 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ ബെംഗളുരുവിന് കഴിഞ്ഞിട്ടില്ല.

Story first published: Thursday, April 6, 2017, 9:57 [IST]
Other articles published on Apr 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+