ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും.... ബ്രണ്ടന്‍ മക്കല്ലത്തിന്റെ ലോകകപ്പ് പ്രവചനം ഇങ്ങനെ
ലണ്ടന്‍: നിരവധി താരങ്ങള്‍ ലോകകപ്പിലെ ടോഫ് ഫോര്‍ ആരാകുമെന്നും, ജേതാക്കള്‍ ആരാകുമെന്ന നിരവധി പ്രവചനങ്ങള്‍ വന്ന് കഴിഞ്ഞു. മുന്‍ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കല്ലവും അത്തരമൊരു പ്രവചനം നടത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മക്കല്ലം ടീമുകളുടെ പ്രകടനം പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും പോയിന്റ് നിരയില്‍ മുന്നിലെത്തുമെന്നാണ് മക്കല്ലത്തിന്റെ പ്രവചനം.

ഇരുടീമുകളും എട്ട് വീതം ജയം നേടുമെന്ന് മക്കല്ലം പറയുന്നു. അതേസമയം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും മക്കല്ലം പറഞ്ഞു. എന്നാല്‍ ഇന്ത്യ തോല്‍ക്കുക ഇംഗ്ലണ്ടിനോടായിരിക്കും. ഇംഗ്ലണ്ടിനും ഇന്ത്യക്കും ശേഷം പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാമതെത്തുമെന്നും മക്കല്ലം പ്രവചിക്കുന്നു. ഓസ്‌ട്രേലിയ ആറ് ജയവും മൂന്ന് തോല്‍വിയും വഴങ്ങുമെന്ന് മക്കല്ലം പറയുന്നു.
ഓസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാകിസ്താന്‍ എന്നീ ടമുകളോട് പരാജയപ്പെടുമെന്നും മക്കല്ലം പറഞ്ഞു. ഈ മൂന്ന് ടീമുകളും സെമിയില്‍ എത്തുമെന്നും മക്കല്ലം ഉറപ്പിച്ച് പറയുന്നു. അതേസമയം നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടക്കുമെന്നും മുന്‍ കിവീസ് താരം പറയുന്നു. ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്ക് വലിയ സാധ്യതയുണ്ടെന്നം താരം പറയുന്നു.
ഈ നാല് ടീമുകളും അഞ്ച് ജയം വീം നേടും. റണ്‍റേറ്റ് കൂടിയവര്‍ സെമിയിലേക്ക് മുന്നേറുമെന്നും മക്കല്ലം പറയുന്നു. ബംഗ്ലാദേശും ശ്രീലങ്കയും ഓരോ വിജയങ്ങള്‍ മാത്രമാണ് നേടുക. ശ്രീലങ്ക വിന്‍ഡീസിനെ തോല്‍പ്പിക്കുമ്പോള്‍ ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തും. ഇവര്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് എത്തുകയെന്നും മക്കല്ലം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications