വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയ്ല്‍ മുട്ടുമടക്കി, ഇനി മക്കുല്ലം യൂനിവേഴ്‌സല്‍ ബോസ്!! ടി20 റെക്കോര്‍ഡ് ബൗണ്ടറി കടത്തി...

ഗെയ്‌ലിന്റെ ട്വന്റി20 റെക്കോര്‍ക്ക് മക്കുല്ലം തിരുത്തിയെഴുതുകയായിരുന്നു

കിങ്‌സ്റ്റണ്‍: എതിര്‍ ടീം ബൗളര്‍മാരോട് ഒരു ദയയും കാണിക്കാതെ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്ന താരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും ന്യൂസിലാന്‍ഡ് സൂപ്പര്‍മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലവും. മക്കുല്ലം ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഗെയ്ല്‍ ഇപ്പോഴും മല്‍സരംഗത്തുണ്ട്.

ഇന്ത്യ പിടിക്കാന്‍ കരീബിയന്‍ പടയെത്തുന്നു... തിരുവനന്തപുരത്തും അങ്കം, ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു ഇന്ത്യ പിടിക്കാന്‍ കരീബിയന്‍ പടയെത്തുന്നു... തിരുവനന്തപുരത്തും അങ്കം, ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

ട്വന്റി20യിലാണ് ഇരു താരങ്ങളും തങ്ങളുടെ സംഹാരശേഷി മുഴുവന്‍ പുറത്തെടുക്കാറുള്ളത്. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ഗെയ്‌ലിന്റെ പേരിലുള്ള റെക്കോര്‍ഡ് കഴിഞ്ഞ ദിവസം മക്കുല്ലം പഴങ്കഥയാക്കി.

ഏറ്റവുമധികം ബൗണ്ടറികള്‍

ഏറ്റവുമധികം ബൗണ്ടറികള്‍

ട്വന്റി20യില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മക്കുല്ലം തന്റെ പേരിലാക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി 42 പന്തില്‍ 66 റണ്‍സെടുത്തതോടെയാണ് മക്കുല്ലം ചരിത്രം കുറിച്ചത്. ളിയില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറും താരം പായിച്ചിരുന്നു.
ഇതോടെ 340 മല്‍സരങ്ങളില്‍ നിന്നും 875 ബൗണ്ടറികളെന്ന ഗെയ്‌ലിന്റെ പേരിലായിരുന്ന സര്‍വ്വകാല റെക്കോര്‍ഡ് തകരുകയായിരുന്നു. 341 മല്‍സരങ്ങളില്‍ നിന്നും 879 ബൗണ്ടറികളാണ് മക്കുല്ലത്തിന്റെ സമ്പാദ്യം.

വാര്‍ണര്‍ ലിസ്റ്റില്‍ മൂന്നാമത്

വാര്‍ണര്‍ ലിസ്റ്റില്‍ മൂന്നാമത്

ട്വന്റി20യില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ മൂന്നാമത്തെ താരം ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. 251 മല്‍സരങ്ങളില്‍ നിന്നും 780 ബൗണ്ടറികളാണ് വാര്‍ണര്‍ അടിച്ചെടുത്തത്.
പന്തില്‍ കൃത്രിമ കാണിച്ചതിനെ തുടര്‍ന്നാണ് വാര്‍ണറുള്‍പ്പെടെ മൂന്നു താരങ്ങളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. എങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വാര്‍ണര്‍ കളിക്കുന്നുണ്ട്.

രാജാവ് ഗെയ്ല്‍ തന്നെ

രാജാവ് ഗെയ്ല്‍ തന്നെ

ഏറ്റവുമധികം ബൗണ്ടറികളെന്ന റെക്കോര്‍ഡ് മക്കുല്ലത്തിന് മുന്നില്‍ അടിയറവ് വയ്‌ക്കേണ്ടിവന്നെങ്കിലും കുട്ടി ക്രിക്കറ്റിലെ രാജാവ് ഗെയ്ല്‍ തന്നെയാണ്. ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം ഗെയ്‌ലാണ്. 11,599 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 9330 റണ്‍സുമായി മക്കുല്ലമാണ് രണ്ടാംസ്ഥാനത്ത്.
സിക്‌സറുകളുടെ എണ്ണത്തിലും ഗെയ്‌ലാണ് തലപ്പത്തു നില്‍ക്കുന്നത്. 857 സിക്‌സറുകള്‍ അദ്ദേഹം ഇതുവരെ നേടിക്കഴിഞ്ഞു.

Story first published: Thursday, August 30, 2018, 11:03 [IST]
Other articles published on Aug 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X