ബ്രണ്ടന്‍ മക്കുല്ലത്തിന് റെക്കോര്‍ഡ് വേഗത്തില്‍ സെഞ്ച്വറി... ഏകദിനത്തിലല്ല, ടെസ്റ്റില്‍
ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ന്യൂസിലാൻഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം. ഏകദിനത്തെ വെല്ലുന്ന വെടിക്കെട്ട് ബാറ്റിംഗുമായി ടെസ്റ്റ് ക്രിക്കറ്റിലാണ് മക്കുല്ലത്തിന്റെ റെക്കോര്‍ഡ്.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ടെസ്റ്റില്‍ ഏറ്റവും അതിവേഗ സെഞ്ച്വറിയ്ക്ക് ഇനി മക്കുല്ലം മാത്രം ഉടമ. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് റെക്കോര്‍ഡ്. വെറും 54 പന്തിലാണ് മക്കുല്ലം സെഞ്ച്വറി തികച്ചത്.
തന്റെ വിരമിയ്ക്കല്‍ മത്സരത്തിലാണ് മക്കുല്ലത്തിന്റെ റെക്കോര്‍ഡ് പ്രകടനം.

ആഞ്ഞടിച്ച് മക്കുല്ലം
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് ബ്രണ്ടന്‍ മക്കുല്ലം ആഞ്ഞടിച്ചത്. ഒറ്റ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരേയും മക്കുല്ലം വെറുതേ വിട്ടില്ല.

54 പന്തില്‍
വെറും 54 പന്തിലായിരുന്നു മക്കുല്ലത്തിന്റെ സെഞ്ച്വറി. 79 പന്തില്‍ 145 റണ്‍സ് എടുത്താണ് മക്കുല്ലം പുറത്തായത്.

16 ബൗണ്ടറി
16 ബൗണ്ടറികളും നാല് സിക്‌സറുകളും ചേര്‍ത്താണ് മക്കുല്ലം 54 പന്തില്‍ 100 തികച്ചത്. ആകെ 21 ഫോറുകളും ആറ് സിക്‌സറുകളും മക്കുല്ലം പറത്തി.

തകര്‍ന്ന റെക്കോര്‍ഡ്
30 വര്‍ഷം മുമ്പ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡും രണ്ട് വര്‍ഷം മുമ്പ് പാകി താരം മിസ്ബ ഉള്‍ഹഖും സ്ഥാപിച്ച റെക്കോര്‍ഡ് ആണ് മക്കുല്ലം തകര്‍ത്തത്. 56 പന്തില്‍ സെഞ്ച്വറി എന്നതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

വേറേയും റെക്കോര്‍ഡ്
കുറഞ്ഞ സമയത്തില്‍ സെഞ്ച്വറി തികച്ചവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ മക്കുല്ലം. 79 മിനിട്ടിലായിരുന്നു മക്കുല്ലത്തിന്റെ സെഞ്ച്വറി. ഓസ്‌ട്രേലിയന്‍ താരം ജാക്ക് ജോഫ്രി 1921 ല്‍ സൗത്ത് ആഫ്രിയ്ക്കക്കെതിരെ 70 മിനിറ്റില്‍ സെഞ്ച്വറി നേടിയതാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്.

ബൗളിങ് പിച്ച്
സെഞ്ച്വറി റെക്കോര്‍ഡുകള്‍ അധികവും പിറന്നിട്ടുള്ളത് ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളിലാണ്. എന്നാല്‍ തീപാറുന്ന പന്തുകള്‍ക്ക് വേണ്ടി ഒരുക്കിയ പിച്ചിലാണ് മക്കുല്ലം റെക്കോര്‍ഡ് സെഞ്ച്വറി നേടിയത് എന്നതാണ് പ്രത്യേകത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications