തകര്‍പ്പന്‍ സിക്‌സ്... അടുത്ത പന്തില്‍ ഔട്ട്.. മക്കുല്ലത്തിന്റെ അവസാനത്തെ ഇന്നിംഗ്‌സ്...
ക്രൈസ്റ്റ്ചര്‍ച്ച്: ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ ഷോര്‍ട്ട് പിച്ച് പന്ത് മിഡ് വിക്കറ്റിന് മേലേക്ക് പുള്‍ ചെയ്ത് ഒരു തകര്‍പ്പന്‍ സിക്‌സ്.. തൊട്ടടുത്ത പന്തില്‍ മറ്റൊരു കൂറ്റനടിക്കുളള ശ്രമം മിഡ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറുടെ കയ്യില്‍... കഴിഞ്ഞു. ബ്രണ്ടന്‍ മക്കുല്ലം എന്ന തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്മാന്റെ നൂറ്റി ഒന്നാമത്തേയും അവസാനത്തേതുമായ ടെസ്റ്റ് മത്സരം കഴിഞ്ഞു.
135 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് കടവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലേ തിരിച്ചടി കിട്ടി. ഒരു റണ്‍പോലും എടുക്കാതെ മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്ത്. ലാതവും വില്യംസനും ചേര്‍ന്ന് സ്‌കോര്‍ 66 വരെ എത്തിച്ചു. പാറ്റിന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ലാതം പുറത്തായതോടെ ബ്രണ്ടന്‍ മക്കുല്ലം ക്രീസിലെത്തി, അവസാനമായി. ബാക്കി ഇങ്ങനെ...

ഗാര്‍ഡ് ഓഫ് ഓണറില്ല കയ്യടി മാത്രം
ഒന്നാമിന്നിംഗ്‌സില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുത്തത് കൊണ്ടാകണം, ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ ഇത്തവണ അതിന് മുതിര്‍ന്നില്ല. കയ്യടിയോടെ മക്കുല്ലത്തെ ക്രീസിലേക്ക് സ്വീകരിച്ചു.

തകര്‍പ്പന്‍ ക്രിക്കറ്റ്
പിന്നെ ക്രൈസ്റ്റ്ചര്‍ച്ചില്‍ അരമണിക്കൂര്‍ നേരം നടന്നത് തട്ടുപൊളിപ്പന്‍ ക്രിക്കറ്റ് കളിയായിരുന്നു. ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തെ മക്കുല്ലം മികച്ച ഷോട്ടുകളോടെ നേരിട്ടു.

അവസാനമായി ഒരു കാല്‍സെഞ്ചുറി
അവസാനത്തെ ടെസ്റ്റ് ഇന്നിംഗ്‌സില്‍ 25 റണ്‍സാണ് മക്കുല്ലം നേടിയത്. നേരിട്ടത് 27 പന്തുകള്‍. 3 ഫോറും 1 സിക്‌സും. ഇടയില്‍ ശക്തമായ ഒരു എല്‍ ബി അപ്പീല്‍ അതിജീവിച്ചു.

മികച്ചൊരു ക്യാച്ച്
മിഡ് വിക്കറ്റില്‍ മികച്ചൊരു ക്യാച്ചിലൂടെ ഡേവിഡ് വാര്‍ണറാണ് മക്കുല്ലത്തെ മടക്കിയത്. ജോഷ് ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്.

ന്യൂസിലന്‍ഡ് പതറുന്നു
മക്കുല്ലത്തിന്റെ അവസാന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ന്യൂസിലന്‍ഡ് പൊരുതുകയാണ്. രണ്ടാം ഇന്നിംഗ്‌സ് കളിക്കുന്ന ആതിഥേയര്‍ക്ക് ഓസീസിന്റെ ആദ്യ ഇന്നിംഗ്‌സിനൊപ്പം എത്താന്‍ ഇനിയും 14 റണ്‍സ് കൂടി വേണം. 6 വിക്കറ്റാണ് കയ്യില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications