
ബ്രണ്ടന്‍ മക്കല്ലം
മുന്‍ ന്യൂസീലന്‍ഡ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രണ്ടന്‍ മക്കല്ലമാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 101 മത്സരങ്ങളില്‍ നിന്ന് 176 ഇന്നിങ്‌സ് കളിച്ച മക്കല്ലം 107 സിക്‌സുകളാണ് ടെസ്റ്റില്‍ അടിച്ചെടുത്തത്. ഓപ്പണറായും മധ്യനിരയിലുമെല്ലാം കളിച്ചിട്ടുള്ള മക്കല്ലത്തിന്റെ പേരില്‍ 38.64 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 6453 റണ്‍സുമുണ്ട്. 12 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും നേടിയ മക്കല്ലത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 302 റണ്‍സാണ്.

ആദം ഗില്‍ക്രിസ്റ്റ്
മുന്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റാണ് പട്ടികയിലെ രണ്ടാമന്‍. 96 മത്സരത്തില്‍ നിന്ന് 137 ഇന്നിങ്‌സ് കളിച്ച ഗില്‍ക്രിസ്റ്റ് 100 സിക്‌സുകളാണ് നേടിയത്. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന അദ്ദേഹം 47.6 എന്ന ഉയര്‍ന്ന ശരാശരിയില്‍ 5570 റണ്‍സും നേടിയിട്ടുണ്ട്. 17 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും നേടിയ ഗില്‍ക്രിസ്റ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 204 റണ്‍സാണ്.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസെന്ന പേരില്‍ പരിമിത ഓവര്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരുടെ ഹീറോയായ ക്രിസ് ഗെയ്‌ലാണ് മൂന്നാം സ്ഥാനത്ത്. 103 ടെസ്റ്റില്‍ നിന്ന് 182 ഇന്നിങ്‌സ് കളിച്ച ഗെയ്ല്‍ 98 സിക്‌സുകളാണ് ടെസ്റ്റില്‍ പറത്തിയത്. 42.19 എന്ന മികച്ച ശരാശരിയില്‍ 7215 റണ്‍സും അദ്ദേഹം നേടി. 15 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 333 ആണ്.

ജാക്‌സ് കാലിസ്
മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറായിരുന്ന ജാക്‌സ് കാലിസ് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 166 ടെസ്റ്റില്‍ നിന്ന് 280 ഇന്നിങ്‌സ് കളിച്ച അദ്ദേഹം 97 സിക്‌സുകളാണ് നേടിയത്. 55.37 എന്ന ഉയര്‍ന്ന ശരാശരിയില്‍ 13289 റണ്‍സും 292 വിക്കറ്റും കാലിസ് നേടി. 45 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയും നേടിയ കാലിസിന്റെ ഉയര്‍ന്ന സ്‌കോര്‍ 224 റണ്‍സ്.

വീരേന്ദര്‍ സെവാഗ്
ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് പട്ടികയിലെ അഞ്ചാമന്‍.104 ടെസ്റ്റില്‍ നിന്ന് 180 ഇന്നിങ്‌സ് കളിച്ച താരം 91 സിക്‌സുകളാണ് നേടിയത്. 49.34 എന്ന ശരാശരിയില്‍ 8586 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.23 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും നേടിയ സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 319 റണ്‍സ്.


Click it and Unblock the Notifications











