Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ക്രിക്കറ്റ് താരത്തെ കാറില്‍ നിന്നും പിടികൂടി

നോട്ടിങ്ഹാം: പ്രതിഭ വേണ്ടുവോളം ഉണ്ടായിട്ടും സിംബാബ്‌വേയില്‍ ജനിച്ചുവെന്ന ഒറ്റക്കാരണത്താല്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കേണ്ടവന്ന ബ്രണ്ടന്‍ ടെയ്‌ലര്‍ വീണ്ടും മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ടെയ്‌ലര്‍ ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ടീമായ നോട്ടിങ്ഹാം ഷെയറിനുവേണ്ടി കളിച്ചുവരികയാണ്.

കഴിഞ്ഞദിവസം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ടെയ്‌ലര്‍ വഴിയില്‍ കണ്ട ഒരു കാറില്‍ കിടന്നുറങ്ങിയാണ് വാര്‍ത്തയായത്. റോയല്‍ ലണ്ടന്‍ കപ്പില്‍ നോട്ടിങ്ഹാം ഷെയര്‍ സെമിയില്‍ പ്രവേശിച്ചതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ടെയ്‌ലര്‍. വഴിയില്‍ ഒരു കാര്‍ അണ്‍ലോക്ക് ചെയ്യാതെ കിടക്കുന്നതുകണ്ട് കയറി ഉറങ്ങുകയും ചെയ്തു.

brendantaylor

കാറുടമസ്ഥന്‍ കാറെടുക്കാന്‍ എത്തിയപ്പോഴാണ് താരം കിടന്നുറങ്ങുന്നത് കണ്ടത്. ഉടമ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ടെയ്‌ലറെ അവിടെനിന്നും മാറ്റുകയായിരുന്നു. താരത്തിനെതിരെ കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. അമിതമായി മദ്യപിച്ചതാകാം കാറില്‍ കിടന്നുറങ്ങാന്‍ ഇടയായതെന്നാണ് കരുതുന്നത്. നോട്ടിങ്ഹാം ഷെയര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റില്‍ 433 റണ്‍സെടുത്ത ടെയ്‌ലര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ നാമമാത്ര പ്രതിഫലം മാത്രം ലഭിക്കുന്നതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് നോട്ടിങ്ഹാംഷെയറിനുവേണ്ടി കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Sunday, August 30, 2015, 7:50 [IST]
Other articles published on Aug 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+