കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കിയാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അത് തകര്‍ക്കും: ബ്രാഡ് ഹോഗ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ നായകസ്ഥാനത്ത് ഉണ്ടായിരുന്നത് അജിന്‍ക്യ രഹാനെയായിരുന്നു. വിരാട് കോലി എന്ന ഇന്ത്യന്‍ നായകന്‍ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിന്റെ പടുകുഴിയാലിയിരുന്നു. എട്ട് വിക്കറ്റിന്റെ തോല്‍വിക്കൊപ്പം 36 റണ്‍സിന് ഓള്‍ഔട്ടായി എന്ന നാണക്കേടും ഇന്ത്യന്‍ ടീമിന്റെ തലയിലുണ്ടായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കോലി ഇന്ത്യന്‍ ടീം വിട്ട് പോയതിനെതിരേ വിഭിന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.

എന്തായാലും ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യയെ പരമ്പര ജേതാക്കളാക്കി മാറ്റിയതിന് പിന്നില്‍ അജിന്‍ക്യ രഹാനെയെന്ന നായകന്റെ മികവ് ചെറുതല്ല. താരങ്ങളെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുന്ന രഹാനെയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനാക്കണമെന്ന അഭിപ്രായം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്.

കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെത്തന്നെ അത് തകര്‍ക്കുമെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. 'നായകനായിരിക്കുമ്പോഴാണ് കോലി കൂടുതല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യ നായകനെ മാറ്റാന്‍ ശ്രമിച്ചാല്‍ അത് ടീമിന്റെ സംസ്‌കാരത്തെ തകര്‍ക്കും. അത് കോലിയുടെ ബാറ്റിങ്ങിനെയും ബാധിച്ചേക്കും. അത് അവന്‍ മനപ്പൂര്‍വം ചെയ്തില്ലെങ്കിലും അത് സംഭവിക്കും'-ഹോഗ് പറഞ്ഞു.

'ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് മത്സരത്തിലും മനോഹരമായി തന്റെ ജോലി ചെയ്യാന്‍ രഹാനെയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ ശാന്തനും മികച്ചൊരു നായകനുമാണവന്‍. എന്നാല്‍ ഉപനായക പദവിയാണ് കൂടുതല്‍ ചേരുക. കാരണം കോലി മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ്'-ഹോഗ് വിലയിരുത്തി. അഡ്‌ലെയ്ഡിലെ വലിയ നാണക്കേടിന് ശേഷം മെല്‍ബണില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനെയുടെ സെഞ്ച്വറി പ്രകടനമായിരുന്നു. നിര്‍ണ്ണായക സമയത്ത് സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു.

ഇന്ത്യയുടെ ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ അഭിപ്രായം ഉയരുന്നുണ്ടെങ്കിലും കോലി കളിക്കുന്നിടത്തോളം അദ്ദേഹം തന്നെ നായകനായി തുടരാനാണ് സാധ്യത. എംഎസ് ധോണി യുഗത്തിന് ശേഷം നിലവിലെ ടീമിനെ കെട്ടിപ്പടുത്തതില്‍ കോലിയുടെ പങ്ക് ചെറുതല്ല. ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം കോലിയെ പരിശീലകന്‍ രവി ശാസ്ത്രി പ്രശംസിച്ചിരുന്നു. ഇന്നത്തെ നിലയിലേക്ക് ടീമിനെ വാര്‍ത്തെടുക്കുന്നതിനുള്ള കോലിയുടെ പങ്കിനെയാണ് രവി പ്രശംസിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, January 23, 2021, 8:26 [IST]
Other articles published on Jan 23, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X