വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ കളിച്ച പ്രായമേറിയവര്‍- തലപ്പത്ത് ഓസീസ് താരം, ഇന്ത്യന്‍ താരം രണ്ടാമത്

ബ്രാഡ് ഹോഗിന്റെ പേരിലാണ് റെക്കോര്‍ഡ്

ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കാനിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലാണ് ഇത്തവണ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഇതുവരെ നടന്ന ഐപിഎല്ലിന്റെ 12 സീസണുകളിലേക്കു തിരിഞ്ഞുനോക്കിയാല്‍ നിരവധി പ്രായമേറിയ താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ടെന്നു നമുക്ക് കാണാന്‍ സാധിക്കും.

പ്രായത്തിന്റെ പേരില്‍ പരിഹസിച്ചവര്‍ക്കു കളിക്കളത്തിലാണ് ഇവര്‍ മറുപടി നല്‍കിയത്. വയസ്സിലല്ല, മറിച്ച് കളിയിലാണ് കാര്യമെന്നു ഇവര്‍ വിമര്‍ശകര്‍ക്കു കാണിച്ചു കൊടുക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ കളിച്ചവരില്‍ ഏറ്റവും പ്രായമേറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

ആദം ഗില്‍ക്രിസ്റ്റ് (41 വയസ്സ്)

ആദം ഗില്‍ക്രിസ്റ്റ് (41 വയസ്സ്)

ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റാണ് ഐപിഎല്ലിലെ സീനിയേഴ്‌സില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്.
41 വയസ്സും 185 ദിവസവും പ്രായമുള്ളപ്പോള്‍ അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.
പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ലോകത്തിലെ ഏതു ബൗളിങ് നിരയെയും അടിച്ചു പരത്തുന്ന അപകടകാരിയായിരുന്നു ഗില്ലി. ഐപിഎല്ലില്‍ ആറു സീസണുകളില്‍ അദ്ദേഹം കളിച്ചിടുണ്ട്. മൂന്നു സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും മൂന്നു സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പവുമായിരുന്നു അദ്ദേഹം. രണ്ടാം സീസണില്‍ ഡെക്കാനെ ഐപിഎല്‍ കിരീടനേട്ടത്തിലേക്കു നയിക്കാനും ഗില്ലിക്കു കഴിഞ്ഞു. 2013ല്‍ പഞ്ചാബിന്റെ ചുവപ്പ് ജഴ്‌സിയിലാണ് അദ്ദേഹത്തെ അവസാനമായി ഐപിഎല്ലില്‍ കണ്ടത്.

ഷെയ്ന്‍ വോണ്‍ (41 വയസ്സ്)

ഷെയ്ന്‍ വോണ്‍ (41 വയസ്സ്)

ഗില്‍ക്രിസ്റ്റിനു തൊട്ടുമുകളിലുള്ളത് മുന്‍ ടീമംഗവും സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണുമാണ്. 41 വയസ്സും 249 ദിവസവം പ്രായമുള്ളപ്പോഴാണ് വോണ്‍ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് തൊട്ടടുത്ത വര്‍ഷം വോണ്‍ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കളിച്ചത്. ആദ്യ സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച അദ്ദേഹം ടീമിനെ ജേതാക്കളാക്കുകയും ചെയ്തു.
ആദ്യത്തെ അഞ്ചു സീസണുകളിലും വോണ്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 54 മല്‍സരങ്ങളില്‍ നിന്നും 57 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

മുത്തയ്യ മുരളീധരന്‍ (42 വയസ്സ്)

മുത്തയ്യ മുരളീധരന്‍ (42 വയസ്സ്)

ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 2008ലെ പ്രഥമ സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം. ആദ്യ സീസണില്‍ തന്നെ 15 മല്‍സരങ്ങളില്‍ 11 വിക്കറ്റുകളുമായി മുരളി മിന്നി. പിന്നീടുള്ള രണ്ടു സീസണുകളിലും സ്പിന്നര്‍ കസറി. 25 മല്‍സരങ്ങളില്‍ നിന്നും 29 വിക്കറ്റുകള്‍ മുരളി കൊയ്തു.
2012ല്‍ മുരളി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്കു ചേക്കേറി. അവര്‍ക്കൊപ്പം ആദ്യ സീസണില്‍ 10 കളികളില്‍ 15 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തി. 2014ലാണ് മുരളി അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 42 വയസ്സും 35 ദിവസവുമായിരുന്നു അന്നു പ്രായം. അവസാന സീസണില്‍ അഞ്ചു കളികളില്‍ മൂന്നു വിക്കറ്റാണ് മുരളിക്കു ലഭിച്ചത്.

പ്രവീണ്‍ താംബെ (44 വയസ്സ്)

പ്രവീണ്‍ താംബെ (44 വയസ്സ്)

ഈ ലിസ്റ്റിലെ ഏക ഇന്ത്യന്‍ സാന്നിധ്യം സ്പിന്നര്‍ പ്രവീണ്‍ താംബെയാണ്. 41ാം വയസ്സിവാണ് ലെഗ് സ്പിന്നറായ താംബെ ഐപിഎല്ലില്‍ അരങ്ങേറിയത്. ഈ പ്രായമാവുമ്പോഴേക്കും മറ്റു താരങ്ങളെല്ലാം വിരമിക്കുമെങ്കിലും താംബെ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി ഐപിഎല്ലില്‍ കളിച്ചത്.
കന്നി സീസണില്‍ രാജസ്ഥാനു വേണ്ടി വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ താംബെയ്ക്കു അവസരം ലഭിച്ചുള്ളൂ. എന്നാല്‍ തൊട്ടടുത്ത സീസണില്‍ അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടായി മാറി. 13 മല്‍സരങ്ങളില്‍ 15 വിക്കറ്റുകള്‍ താംബെ കൊയ്തു. 2015 വരെ രാജസ്ഥാനൊപ്പം തുടര്‍ന്ന അദ്ദേഹം 16ല്‍ ഗുജറാത്ത് ലയണ്‍സ് ടീമിലെത്തി. താംബെയുടെ അവസാനത്തെ സീസണും ഇതായിരുന്നു. 44 വയസ്സും 219 ദിവസവും പ്രായമുള്ളപ്പോള്‍ ഗുജറാത്തിനായി ഏഴു മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം അഞ്ചു വിക്കറ്റുകളുമെടുത്തു.
ഈ സീസണില്‍ 48ാം വയസ്സില്‍ താംബെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തില്‍ വാങ്ങിയിരുന്നു. എന്നാല്‍ വിദേശ ടി10 ലീഗില്‍ കളിച്ചതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും അദ്ദേഹത്തെ ബിസിസിഐ അയോഗ്യനാക്കുകയായിരുന്നു.

ബ്രാഡ് ഹോഗ് (45 വയസ്സ്)

ബ്രാഡ് ഹോഗ് (45 വയസ്സ്)

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗാണ് ഐപിഎല്ലില്‍ കളിച്ച ഏറ്റവും പ്രായമേറിയ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനായി അധികം മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഐപിഎല്ലുള്‍പ്പെടെയുള്ള ലീഗുകളില്‍ സജീവമായിരുന്നു റിസ്റ്റ് സ്പിന്നറായിരുന്ന ഹോഗ്.
ഐപിഎല്ലിന്റെ അഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ഹോഗ് ആദ്യമായി കളിക്കുന്നത്. 2012ലായിരുന്നു ഇത്. സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും ഹോഗ് 10 വിക്കറ്റുകള്‍ നേടി.
മൂന്നൂ സീസണകളില്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ രണ്ടാം സീസണില്‍ ഒരു കളിയില്‍ മാത്രമേ ഹോഗിനു അവസരം ലഭിച്ചുള്ളൂ. 2015, 16 സീസണുകളില്‍ താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമായിരുന്നു. കെകെആറിനായി 11 മല്‍സരങ്ങളില്‍ 13 വിക്കറ്റുകള്‍ ഹോഗ് വീഴ്ത്തി. 45 ദിവസവും 92 ദിവസവും പ്രായമുളളപ്പോഴാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.

Story first published: Friday, July 31, 2020, 14:02 [IST]
Other articles published on Jul 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X