വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിന് തിരിച്ചുവരാണോ?, ആ രണ്ട് പേരുടെ ഉപദേശം തേടുക, നിര്‍ദേശിച്ച് ഹോഗ്

ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരത്തെ നിലവില്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് മാറ്റി നിര്‍ത്തേണ്ട അവസ്ഥയാണുള്ളത്

1

സിഡ്‌നി: ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറ്റവും ആശങ്കയിലാഴ്ത്തുന്നത് റിഷഭ് പന്തിന്റെ മോശം ഫോമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ്. ഇടം കൈയന്‍ താരം പരമ്പരാഗത ബാറ്റിങ് ശൈലിയുടെ പൊളിച്ചെഴുത്ത് നടത്തുന്ന ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരത്തെ നിലവില്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് മാറ്റി നിര്‍ത്തേണ്ട അവസ്ഥയാണുള്ളത്.

ഇപ്പോഴിതാ റിഷഭിന് തിരിച്ചുവരാന്‍ നിര്‍ണ്ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. റിഷഭിന് എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കാനുണ്ടെങ്കില്‍ എംഎസ് ധോണിയോടോ കെ എല്‍ രാഹുലിനോടോ സംസാരിച്ച് മനസിലാക്കണമെന്നാണ് ഹോഗ് ഉപദേശിച്ചത്. 'റിഷഭ് നായകനാവുമ്പോള്‍ മത്സരത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. തന്റേതായ നിലപാടുകള്‍ വേണം.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരംഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

1

മറ്റ് താരങ്ങള്‍ അമിതമായി തന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാത്ത സാഹചര്യം സൃഷ്ടിക്കാന്‍ സാധിക്കണം. റിഷഭ് എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എംഎസ് ധോണിയോട് ഫോണ്‍ വിളിച്ച് സംസാരിക്കുക അല്ലെങ്കില്‍ കെ എല്‍ രാഹുലിനോട് സംസാരിക്കുക. അവരുടെ ഐഡിയകള്‍ ചോദിക്കുക. അവര്‍ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്തതെന്ന് മനസിലാക്കി തന്റെ രീതിയില്‍ ചെയ്യുക. എല്ലാവരും നിന്നെ പിന്തുണക്കുന്നുണ്ടെങ്കില്‍ നിന്റെ പ്രതിഭ എത്രത്തോളമെന്ന് ചിന്തിക്കുക'-ഹോഗ് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കെ എല്‍ രാഹുല്‍ അപ്രതീക്ഷിതമായി പരിക്കേറ്റ് പുറത്തായപ്പോള്‍ ക്യാപ്റ്റനാവാനുള്ള അവസരം റിഷഭിനാണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനായില്ലെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്തി ടീമിനെ ജയിപ്പിക്കാനായി. എന്നാല്‍ ബാറ്റിങ്ങില്‍ റിഷഭ് നിറം മങ്ങി.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

2

എന്നാല്‍ മത്സരത്തില്‍ എല്ലാ താരങ്ങളെയും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള നായകനാണ് താനെന്ന് തോന്നിപ്പിക്കാന്‍ റിഷഭിനായില്ല. ഹര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ളവര്‍ നിരന്തരം ഹര്‍ദിക്കുമായി ചര്‍ച്ച നടത്തുന്നത് മത്സരത്തില്‍ കണ്ടു. എംഎസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം നയിക്കുമ്പോള്‍ സഹതാരങ്ങള്‍ നല്‍കുന്ന ബഹുമാനവും അംഗീകാരനും റിഷഭിന് ലഭിക്കുന്നില്ലെന്ന് പറയാം.

മൂന്ന് ഫോര്‍മാറ്റിലും റിഷഭിനെ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് കാണുന്നത്. എന്നാല്‍ ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ സമീപകാലത്തായി തുടര്‍ച്ചയായി മികവ് കാട്ടുന്നതിനാല്‍ വിക്കറ്റ് കീപ്പറായി തുടരാന്‍ റിഷഭിന് മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. നിലവിലെ ബാറ്റിങ് പ്രകടനം വിലയിരുത്തുമ്പോള്‍ റിഷഭിനെ മാറ്റിനിര്‍ത്താനുള്ള സാധ്യതകളുമുണ്ട്. കാരണം താരങ്ങള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

3

റിഷഭ് നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്തുകള്‍ എടുക്കുന്നു. അത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ ഫിനിഷര്‍മാര്‍ക്ക് അതിവേഗത്തില്‍ റണ്‍സെടുക്കാന്‍ സാധിക്കാതെ വരുന്നു. ദിനേഷ് കാര്‍ത്തികിനെയും റിഷഭിനെയും ഒരുമിച്ച് കളിപ്പിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ റിഷഭിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാവും.

Story first published: Wednesday, June 22, 2022, 15:10 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X