
ജൂനിയര്‍ സഹീറെന്ന് യുവി
റെയില്‍വേസിനെതിരെ രഞ്ജി ട്രോഫിയില്‍ 6 വിക്കറ്റ് വീഴ്ത്തിയ അന്ന യുവരാജ് സ്രാനെ വിളിച്ചത് ജൂനിയര്‍ സഹീര്‍ ഖാനെന്ന്. ഫഌറ്റ് വിക്കറ്റില്‍ തീപ്പൊരി ബൗളിംഗ് പുറത്തെടുത്ത സ്രാന്‍ സഹീര്‍ ഖാനെ ഓര്‍മിപ്പിക്കുന്നു എന്ന് യുവി ട്വിറ്ററില്‍ എഴുതി.

ആരാധനയാണ്
ബറോഡ ബോംബര്‍ സഹീര്‍ ഖാനും പാകിസ്താന്റെ ഇതിഹാസ ബൗളര്‍ വസിം അക്രവുമാണ് സ്രാന്റെ ആരാധനാപാത്രങ്ങള്‍. രണ്ടുപേരും ഇടങ്കൈ ഫാസ്റ്റ് ബൗളര്‍മാര്‍. സഹീര്‍ ഖാനോട് സംസാരിക്കാന്‍ സ്രാന് പറ്റിയിട്ടില്ല ഇതുവരെ, പക്ഷേ അക്രമിനോട് സംസാരിച്ചു.

വില വെറും പത്ത് ലക്ഷം
വെറും പത്തേ പത്ത് ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ഐ പി എല്‍ ലേലത്തില്‍ സ്രാനെ വാങ്ങി. രാജസ്ഥാന് വിലക്കായതോടെ അടുത്ത ലേലത്തിനും സ്രാന്‍ എത്തും. എത്രയാകും ഈ ലേലത്തില്‍ സ്രാന്റെ വില. കണ്ടറിയണം.

ബോക്‌സറാകാന്‍ ആഗ്രഹിച്ചു
വിജേന്ദര്‍ സിങിനെ പോലെ ഒരു ബോക്‌സറാകാനായിരുന്നു തനിക്ക് ആഗ്രഹമെന്ന് സ്രാന്‍ പറയുന്നു. എന്നാല്‍ ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് കളിച്ചത് വഴിത്തിരിവായി. എന്താണ് ബൗളിംഗ് എന്ന് പോലും അറിയില്ലായിരുന്നു. വെറുതെ നല്ല സ്പീഡില്‍ എറിഞ്ഞു.

ആരാണീ കോലിയും ധോണിയും
വിരാട് കോലി, എം എസ് ധോണി എന്നൊക്കെ കേട്ടിരുന്നു ഞാന്‍. പക്ഷേ അവരുടെ കൂടെ ഡ്രസിങ് റൂം പങ്കിടാന്‍ പറ്റുമെന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. സ്രാന്‍ എന്ന പേരില്‍ നിന്നും ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന പേരിലേക്ക് വളര്‍ന്ന സ്രാന്‍ പറയുന്നു.

ഐ പി എല്ലിലൂടെ മെച്ചപ്പെട്ടു
ടിം സൗത്തി, ജയിംസ് ഫോക്‌നര്‍ തുടങ്ങിയ അന്താരാഷ്ട്ര കളിക്കാരുടെ കൂടെ രാജസ്ഥാന്‍ റോയല്‍സില്‍ സമയം ചെലവിട്ടത് സ്രാന് ഉപകാരമായി. അവിടെ വെച്ചാണ് ഫാസ്റ്റ് ബൗളിംഗിലെ കൂടുതല്‍ കാര്യങ്ങള്‍ സ്രാന്‍ പഠിച്ചത്.

ഇന്ത്യന്‍ ടീമിലേക്ക്
ഫാസ്റ്റ് ബൗളര്‍ ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത് ഓസീസിനെതിരെ. ക്യാപ്റ്റന്‍ എം എസ് ധോണിയാണ് സ്രാന് വണ്‍ഡേ ക്യാപ് സമ്മാനിച്ചത്.

തുണയായത് പ്രാക്ടീസ് മാച്ച്
വാക്ക ഇലവനെതിരെ പരിശീലന മത്സരത്തില്‍ കളിച്ച സ്രാന്‍ നാലോവറില്‍ 24 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. മികച്ച ബൗളറെന്ന പേരും ഇതോടെ കിട്ടി.

സ്രാന്‍ കൊള്ളാമെന്ന് ഓസീ ക്യാപ്റ്റന്‍
ഓസ്‌ട്രേലിയയെ നയിക്കുന്ന സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ ടീമില്‍ സ്രാന് ഒപ്പമുണ്ടായിരുന്നു. സ്രാന്‍ കൊള്ളാമെന്നാണ് സ്മിത്തിന്റെ അഭിപ്രായം. ഉയരവും സ്പീഡും സ്വിങുമാണ് സ്രാന്റെ കരുത്ത്.

റെക്കോര്‍ഡ് ഇങ്ങനെ
23 വയസ്സ്, ജനനത്തീയതി ഡിസംബര്‍ 10, 1992. 2011 ല്‍ ഒറീസയ്‌ക്കെതിരെ അരങ്ങേറ്റം. 11 കളികളില്‍ നിന്നായി ഇതുവരെ 32 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍. ഐ പി എല്ലില്‍ 1 കളി, വിക്കറ്റൊന്നും കിട്ടിയിട്ടില്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











