സ്മിത്തിന്റെ കളി ഇവരോട് നടന്നില്ല!! പൂട്ടി, പൂജ്യത്തിന് തന്നെ... ഇന്ത്യക്കാര്‍ ആരുമില്ല

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയില്‍ അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും താരം 80 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ടെസ്റ്റില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നു പോവുന്ന അദ്ദേഹം അടുത്തിടെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് താരം പിന്തള്ളിയത്.

ഇന്ത്യയുടെ ധോണിസത്തിന് 12 വയസ്സ്... നായകനായി തുടക്കം ഇവര്‍ക്കെതിരേ, ആശംസാപ്രവാഹം

ടെസ്റ്റില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷിപ്പിക്കപ്പെടുന്ന സ്മിത്ത് അപൂര്‍വ്വം ചില മല്‍സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിട്ടുമുണ്ട്. അദ്ദേഹത്തെ അക്കൗണ്ട് തുറക്കും മുമ്പ് ടെസ്റ്റില്‍ ഔട്ടാക്കിയ ബൗളര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക)

കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് ടെസ്റ്റില്‍ സ്മിത്തിനെ ഒരിക്കല്‍ പൂജ്യത്തിന് ഔട്ടാക്കിയിട്ടുണ്ട്. 2016ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഓസീസ് പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഇത്. പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ കൂടിയായിരുന്ന കേശവ് സ്മിത്തിനെ പൂജ്യത്തിനു വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

സുല്‍ഫിഖര്‍ ബാബര്‍ (പാകിസ്താന്‍)

സുല്‍ഫിഖര്‍ ബാബര്‍ (പാകിസ്താന്‍)

2014ല്‍ യുഇഎയില്‍ പാകിസ്താനും ഓസ്‌ട്രേലിയയും തമ്മില്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോഴും സ്മിത്ത് പൂജ്യത്തിന് പുറത്തായിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 570 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റ് വീശവെയാണ് താരത്തിനു പിഴച്ചത്. സ്പിന്നര്‍ സുല്‍ഫിഖുര്‍ ബാബറിന്റെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ സ്മിത്തിന് പിഴയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ 97 റണ്‍സെടുത്ത് സ്മിത്ത് ഇതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തിരുന്നു.

ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക)

ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക)

കേശവ് മഹാരാജ് മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും സ്മിത്തിനെ ഒരിക്കല്‍ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താക്കിയിട്ടുണ്ട്. 2014ല്‍ നടന്ന പരമ്പരയിലായിരുന്നു സംഭവം. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 448 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഓസീസിന് ദക്ഷിണാഫ്രിക്ക നല്‍കിയത്. തീതുപ്പുന്ന ബൗണ്‍സറുകളിലൂടെ സ്റ്റെയ്ന്‍ ഓസീസിനെ വിറപ്പിക്കുക തന്നെ ചെയ്തു. അന്നു ഗോള്‍ഡന്‍ ഡെക്കായാണ് സ്മിത്ത് ക്രീസ് വിട്ടത്. കരിയറില്‍ ആദ്യമായാണ് അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായതും സ്‌റ്റെയ്‌നിനു മുന്നില്‍ മാത്രമാണ്.

ക്രിസ് ട്രെംലെറ്റ് (ഇംഗ്ലണ്ട്)

ക്രിസ് ട്രെംലെറ്റ് (ഇംഗ്ലണ്ട്)

സ്മിത്തിനെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി പൂജ്യത്തിന് പുറത്താക്കിയ ബൗളറെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് പേസര്‍ ക്രിസ് ട്രെംലെറ്റിന്റെ പേരിലാണ്. 2013ലെ ആഷസ് പരമ്പരയിലായിരുന്നു സംഭവം. ബ്രിസ്ബണില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് സ്മിത്തിനെ പൂജ്യത്തിന് ട്രെംലെറ്റ് ഔട്ടാക്കിയത്. ട്രെംലെറ്റിന്റെ ബൗണ്‍സറില്‍ ഷോട്ടിനു ശ്രമിച്ച ഓസീസ് താരത്തിന് പിഴയ്ക്കുകയായിരുന്നു. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് വിക്കറ്റ് കീപ്പര്‍ അനായാസം പിടികൂടി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, September 14, 2019, 13:14 [IST]
Other articles published on Sep 14, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X