വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവര്‍ക്ക് മുന്നില്‍ രോഹിതിന് അടി പതറും', ഹിറ്റ്മാനെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

rohitsharma

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 64 റണ്‍സാണ് രണ്ട് ഇന്നിങ്‌സുകളിലുമായി രോഹിത് ശര്‍മ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ കെയ്ല്‍ ജാമിസന്‍ രോഹിത് ശര്‍മയുടെ വിക്കറ്റെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ടിം സൗത്തിയാണ് രോഹിതിനെ പുറത്താക്കിയത്. സൗത്തിയുടെ ഇന്‍സ്വിങ്ങറില്‍ ദിശമനസിലാക്കാനാവാത്ത രോഹിത് ഷോട്ടിന് മുതിരാതിരുന്നതോടെ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന രോഹിത് ശര്‍മയെ കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.


ടിം സൗത്തി (ന്യൂസീലന്‍ഡ്)

ടിം സൗത്തി (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് രോഹിത് ശര്‍മയെ കൂടുതല്‍ തവണ പുറത്താക്കിയ ഒരാള്‍. 10 തവണയാണ് സ്വിങ് ബൗളറായ സൗത്തിക്ക് മുന്നില്‍ രോഹിത് പുറത്തായത്. സ്വിങ് ബൗളര്‍മാര്‍ പല തവണ രോഹിത്തിന് ഭീഷണിയായിട്ടുണ്ട്. 600 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമായുള്ള സൗത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേയും 10 തവണ പുറത്താക്കിയിട്ടുള്ള താരമാണ്.

 ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക)

ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക)

മുന്‍ ശ്രീലങ്കന്‍ നായകനും മീഡിയം പേസറുമായ ഏഞ്ചലോ മാത്യൂസാണ് രോഹിത് ശര്‍മക്ക് ഭീഷണി ഉയര്‍ത്തുന്ന രണ്ടാമത്തെ താരം. 10 തവണ മാത്യൂസ് രോഹിതിനെ പുറത്താക്കിയിട്ടുണ്ട്. വേഗം കുറഞ്ഞ മാത്യൂസിന്റെ ലൈന്‍ പന്തുകള്‍ രോഹിത് ശര്‍മ നേരിടാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് രോഹിത്. തന്റെ ഏകദിന ഇരട്ട സെഞ്ച്വറിയില്‍ രണ്ട് സെഞ്ച്വറികളും ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത് നേടിയത്.

കഗിസോ റബാദ (ദക്ഷിണാഫ്രിക്ക)

കഗിസോ റബാദ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസ് ബൗളറാണ് കഗിസോ റബാദ. 9 തവണയാണ് അദ്ദേഹം രോഹിതിനെ പുറത്താക്കിയത്. കൃത്യമായ ലൈനും ലെങ്തും ഉള്‍പ്പെട്ട റബാദയുടെ അതിവേഗ പന്തുകള്‍ രോഹിതിനെ പ്രയാസപ്പെടുത്തുന്നുണ്ട്. മികച്ച ടൈമിങ് ഉള്ള ബാറ്റ്‌സ്മാനാണ് രോഹിതെങ്കിലും റബാദ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.

മോണി മോര്‍ക്കര്‍ (ദക്ഷിണാഫ്രിക്ക)

മോണി മോര്‍ക്കര്‍ (ദക്ഷിണാഫ്രിക്ക)

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലും രോഹിതിനെ വളരെ പ്രയാസപ്പെടുത്തിയ ബൗളറാണ്. ഏഴ് തവണയാണ് മോര്‍ക്കലിന് മുന്നില്‍ രോഹിത് പുറത്തായത്. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിയുന്ന മോര്‍ക്കല്‍ രോഹിതിന്റെ കരിയറിന്റെ തുടക്ക കാലത്ത് അദ്ദേഹത്തെ ശരിക്കും പ്രയാസപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ട്രന്റ് ബോള്‍ട്ട് (ന്യൂസീലന്‍ഡ്)

ട്രന്റ് ബോള്‍ട്ട് (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടും രോഹിത് ശര്‍മക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഏഴ് തവണ ഇതിനോടകം രോഹിതിനെ ബോള്‍ട്ട് പുറത്താക്കിയിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മക്ക് ബോള്‍ട്ട് ഭീഷണിയാവുമെന്ന് കരുതിയെങ്കിലും രണ്ട് ഇന്നിങ്‌സിലും ബോള്‍ട്ടിനെതിരേ ആധിപത്യം കാട്ടാന്‍ രോഹിതിനായി. ഐപിഎല്ലില്‍ രോഹിത് നായകനായുള്ള മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ട്രന്റ് ബോള്‍ട്ട്.

Story first published: Wednesday, June 23, 2021, 13:17 [IST]
Other articles published on Jun 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X