Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ കളി ഇവരോട് നടക്കില്ല, പേര് കേട്ടാല്‍ വിറയ്ക്കും!! ഇന്ത്യന്‍ നായകന്റെ ഉറക്കം കെടുത്തിയവര്‍..

കോലിയുടെ കളി ഇവരോട് നടക്കില്ല | Oneindia Malayalam

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നുള്ള ചോദ്യത്തിന്റെ ഉത്തരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്നാവും. മൂന്നു ഫോര്‍മാറ്റിലും അസാധാരണ ഫോമില്‍ ബാറ്റ് വീശുന്ന കോലിക്കു മുന്നില്‍ പല റെക്കോര്‍ഡുകളും തകര്‍ന്നു കഴിഞ്ഞു. ചില ലോക റെക്കോര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ഇതേ ഫോമില്‍ മൂന്നോ, നാലോ വര്‍ഷം കൂടി കളിക്കാനായാല്‍ കോലി എവിടെയെത്തി നില്‍ക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഏതു ബൗളറെയും അനായാസം നേരിടാന്‍ കേമനാണെങ്കിലും ഏകദിനത്തില്‍ കോലിയുടെ ഉറക്കം കെടുത്തിയ ചില ബൗളര്‍മാരുണ്ട്. സ്ഥിരം കോലിയുടെ വിക്കറ്റെടുക്കുകയെന്നതാണ് ഇവരുടെ ഹോബി. ഇത്തരത്തില്‍ കൂടുതല്‍ തവണ ഇന്ത്യന്‍ നായകനെ ഏകദിനത്തില്‍ പുറത്താക്കിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

തിസാര പെരേ (അഞ്ചു തവണ)-ശ്രീലങ്ക

തിസാര പെരേ (അഞ്ചു തവണ)-ശ്രീലങ്ക

ശ്രീലങ്കന്‍ പേസറായ തിസാര പെരേരയാണ് ഇവരിലൊരാള്‍. ഏകദിനത്തില്‍ അഞ്ചു തവണയാണ് പെരേര ഇന്ത്യന്‍ നായകന്റെ വിക്കറ്റ് കൊയ്തിട്ടുള്ളത്. 2010നും 12നും ഇടയിലായിരുന്നു ഈ പുറത്താക്കലെല്ലാം. 2010ല്‍ ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലാണ് പെരേര ആദ്യമായി കോലിയുടെ അന്തകനായത്.
അന്ന് 37 റണ്‍സെടുത്ത അദ്ദേഹത്തെ പെരേര ആഞ്ചലോ മാത്യൂസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അവസാനമായി പെരേര കോലിയുടെ വിക്കറ്റെടുത്തത് 2012ലാണ്. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്. അന്ന് ഒരു റണ്‍സ് മാത്രമെടുത്ത കോലി പെരേരയുടെ ബൗളിങില്‍ കുമാര്‍ സങ്കക്കാരയ്ക്കു ക്യാച്ച് നല്‍കുകയായിരുന്നു.

ടിം സോത്തി (അഞ്ചു തവണ)- ന്യൂസിലാന്‍ഡ്

ടിം സോത്തി (അഞ്ചു തവണ)- ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസറായ ടിം സോത്തിയാണ് കോലിയുടെ മറ്റൊരു പേടിസ്വപ്നം. ഏകദിനത്തില്‍ അഞ്ചു തവണ കിവീസ് പേസര്‍ ഇന്ത്യന്‍ നായകന്റെ വിക്കറ്റ് കൊയ്തിട്ടുണ്ട്. കോലിയെപ്പോലെ തന്നെ അണ്ടര്‍ 19 ടീമിലൂടെ സീനിയര്‍ ടീമിലെത്തി പിന്നീട് ലോകോത്തര താരമായ ക്രിക്കറ്ററാണ് സോത്തി. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ കോലിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ന്യൂസിലാന്‍ഡ് ടീമില്‍ സോത്തിയുണ്ടായിരുന്നു. സെമി ഫൈനലില്‍ സോത്തിക്കെതിരേ കോലി കളിക്കുകയും ചെയ്തു.
2010ല്‍ ലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ് സോത്തി ആദ്യമായി കോലിയുടെ വിക്കറ്റെടുത്തത്. അന്ന് എട്ടു റണ്‍സെടുത്ത കോലി വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. 2017ല്‍ കാണ്‍പൂരില്‍ നടന്ന ഏകദിനത്തിലാണ് സോത്തി അവസാനമായി ഇന്ത്യന്‍ നായകനെ വീഴ്ത്തിയത്. അന്നു പക്ഷെ സെഞ്ച്വറി നേടിയ ശേഷമായിരുന്നു കോലിയുടെ (113) മടക്കം.

രവി രാംപോള്‍ (ആറു തവണ)- വെസ്റ്റ് ഇന്‍ഡീസ്

രവി രാംപോള്‍ (ആറു തവണ)- വെസ്റ്റ് ഇന്‍ഡീസ്

ഏകദിനത്തില്‍ ഏറ്റവുമധികം തവണ കോലിയെ പുറത്താക്കിയ ബൗളറെന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് പേസറായ രവി രാംപോളിന്റെ പേരിലാണ്. ആറു തവണയാണ് രാംപോള്‍ ഇന്ത്യന്‍ നായകനെ ഔട്ടാക്കിയിട്ടുള്ളത്. 2011ല്‍ നടന്ന ലോകകപ്പില്‍ ചെന്നൈയില്‍ നടന്ന കളിയിലാണ് രാംപോള്‍ ആദ്യമായി കോലിയുടെ വിക്കറ്റെടുക്കുന്നത്. 59 റണ്‍സെടുത്ത താരത്തെ രാംപോള്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് കോലിയെ രാംപോള്‍ അഞ്ചു തവണ പുറത്താക്കിയതില്‍ നാലും ഇന്ത്യയില്‍ വച്ചു തന്നെയായിരുന്നു. വിശാഖപട്ടണത്ത് രണ്ടും കാണ്‍പൂര്‍, ദില്ലി എന്നീവിടങ്ങില്‍ ഓരോ തവണയപമാണ് രാംപോള്‍ കോലിയെ ഔട്ടാക്കിയത്.
2014ലാണ് ഇന്ത്യന്‍ നായകന്‍ അവസാനമായി രാംപോളിനു മുന്നില്‍ തലകുനിച്ചത്. ദില്ലിയില്‍ നടന്ന ഏകദിനത്തില്‍ 62 റണ്‍സെടുത്ത കോലിയെ രാംപോളിന്റെ ബൗളിങില്‍ മര്‍ലോണ്‍ സാമുവല്‍സ് പിടികൂടുകയായിരുന്നു.

Story first published: Wednesday, November 14, 2018, 11:43 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+