അടിക്കാരുടെ ലോകകപ്പ്, പിടിച്ചുനിന്ന ബൗളര്‍മാര്‍ ഇവര്‍
സിഡ്‌നി: അടുപ്പിച്ച് 4 സെഞ്ചുറിയുമായി സങ്കക്കാര, ഇരട്ടസെഞ്ചുറിയോടെ ക്രിസ് ഗെയ്ല്‍, ഫാസ്റ്റസ്റ്റ് 150 കടന്ന് എ ബി ഡിവില്ലിയേഴ്‌സ്.. 2015 ലോകകപ്പില്‍ ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങ് തകര്‍ക്കുകയാണ്. രണ്ട് വീതം സെഞ്ചുറികളുമായി ധവാനും ദില്‍ഷനും മറ്റും വേറെ. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റുകളില്‍ നടക്കുന്ന ലോകകപ്പില്‍ പക്ഷേ പിടിച്ചുനിന്ന ബൗളരമാരും ഉണ്ട്.
മുഹമ്മദ് ഷമിയാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബൗളര്‍. പതിവ് പോലെ സ്പിന്നെറിഞ്ഞ് കറക്കിവീഴ്ത്തിയല്ല വേഗത കൊണ്ട് കീഴടക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളി ജയിക്കുന്നത്. ഷമിയും യാദവും മോഹിതുമാണ് ഇന്ത്യയെ ജയിപ്പിക്കുന്ന ബൗളര്‍മാര്‍. ബാറ്റ്‌സ്മാന്‍മാരുടെ ഈ ലോകകപ്പില്‍ മികച്ചുനില്‍ക്കുന്ന ബൗളര്‍മാരെയും കാണൂ.

മുഹമ്മദ് ഷമി
വിക്കറ്റ് വേട്ടയില്‍ ഒന്നാമനല്ല മുഹമ്മദ് ഷമി. പക്ഷേ ഇന്ത്യയുടെ ഒന്നാമനാണ് താനും. ഒരു കളി പരിക്ക് മൂലം നഷ്ടമായ ഷമി ബാക്കി 5 കളികളില്‍ നിന്നായി 15 വിക്കറ്റുകളോടെ രണ്ടാം സ്ഥാനത്താണ്.

മിച്ചല്‍ സ്റ്റാര്‍ക്
ആള് കുഴപ്പക്കാരനാണെങ്കിലും ഇത്തവണ ഓസ്‌ട്രേലിയയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നത് മിച്ചല്‍ സ്റ്റാര്‍കാണ്. 5 കളിയില്‍ 16 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമനാണ് ഈ ഇടംകൈയന്‍.

ട്രെന്റ് ബൗള്‍ട്ട്
ഒറ്റക്കളിയും തോല്‍ക്കാതെ കുതിക്കുന്ന ന്യൂസിലന്‍ഡിന്റെ ബൗളിംഗ് മികവ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ബൗള്‍ട്ടിനും കൂടി അവകാശപ്പെട്ടതാണ്. 6 കളിയില്‍ ബൗള്‍ട്ടിനുമുണ്ട് 15 വിക്കറ്റ്.

വെട്ടോറി ഏക സ്പിന്നര്‍
ബൗളിംഗ് മികവുകാരിലെ ആദ്യത്തെ സ്പിന്നര്‍ ന്യൂസിലന്‍ഡിന്റെ പഴയ പടക്കുതിര ഡാനിയല്‍ വെട്ടോറിയാണ്. 6 കളിയില്‍ 13 വിക്കറ്റുണ്ട് വെട്ടോറിക്ക്.

അശ്വിന്‍ ഭേദം
ആറ് കളിയും കളിച്ചെങ്കിലും അശ്വിന് ബൗളിംഗ് പട്ടികയില്‍ മുന്നിലെത്താനായിട്ടില്ല. 12 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ഈ മുഖ്യ സ്പിന്നര്‍.

ഉമേഷും മോഹിതും
ഫാസ്റ്റ് ബൗളര്‍മാരായ ഉമേഷ് യാദവും മോഹിത് ശര്‍മയും ഇതുവരെ പത്ത് വീതം വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications