Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ഒരിക്കല്‍ക്കൂടി പരാജയം; കുറഞ്ഞസ്‌കോറിലും ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ബൗളര്‍മാര്‍

രാഹുല്‍ ഒരിക്കല്‍ക്കൂടി പരാജയം | Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മൈതാനിയില്‍ നടക്കുന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചുമത്സര പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ യുവനിരയുടെ വിജയം. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഇതോടെ പരമ്പര 3-0ത്തിന് സ്വന്തമാക്കി. ബൗളര്‍മാരാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്.

rahul

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 172 റണ്‍സ് ആണ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് 30.5 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. 5.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. അക്‌സര്‍ പട്ടേല്‍ നവദീപ് സെയ്‌നി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രുനാല്‍ ആണ് കളിയിലെ താരം.

ലയണ്‍സിന്റെ ആറു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 39 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റാണ് ടോപ്പ് സ്‌കോറര്‍. നേരത്തെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ചാഹറി(39)ന്റേയും ഇഷാന്‍ കിഷന്റേ(30)യും ബാറ്റിങ് മികവിലാണ് ഇന്ത്യ സ്‌കോര്‍ 150 കടത്തിയത്. വിലക്കിന് ശേഷം ഇന്ത്യ എ ടീമില്‍ ഇടം ലഭിച്ച കെ എല്‍ രാഹുലിന് അവസരം വിനിയോഗിക്കാനായില്ല. 13 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി.

ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ ക്യാപ്റ്റന്‍ അജിങ്ക്യ കളിക്കില്ല. രഹാനെ അങ്കിത് ബാവ്നയാണ് ഇന്ത്യയെ നയിക്കുക. രഹാനെയ്ക്ക് പകരമായി ഋഷഭ് പന്ത് അവസാന രണ്ട് മത്സരങ്ങളില്‍ ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള യുവ താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇംഗ്ലണ്ടിനെതിരായ മത്സരം.

Story first published: Monday, January 28, 2019, 9:16 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+