Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബി ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു, ടി20 ലോകകപ്പ് കളിക്കും, സൂചന നല്‍കി ബൗച്ചര്‍

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നു. 2020ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് ഡിവില്ലിയേഴ്‌സിനെ തിരിച്ചുവിളിക്കാനുള്ള പദ്ധതിയിലാണ് ടീമിന്റെ പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. 2018ല്‍ ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ലീഗ് ക്രിക്കറ്റുകളില്‍ സജീവമാണ്.

നമ്മള്‍ ലോകകപ്പിന് പോകുമ്പോള്‍ മികച്ച ടീമും മികച്ച താരങ്ങളും ഒപ്പം വേണം. നിലവിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് എ ബി ഡിവില്ലിയേഴ്‌സ്. അതിനാല്‍ത്തന്നെ വിരമിക്കല്‍ തീരുമാനം പിന്‍വലിപ്പിച്ച് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായി ചുരുങ്ങിയ ദിവസമേ ആയുള്ളു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിക്കാനാണ് തീരുമാനം-മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

devilliers

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിവരാന്‍ ഡിവില്ലിയേഴ്‌സ് സന്നദ്ധത അറിയിച്ചപ്പോള്‍ അനുകൂല നിലപാടല്ല ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. അതിനാല്‍ത്തന്ന് മടങ്ങിവരാന്‍ ഡിവില്ലിയേഴ്‌സ് തയ്യാറാകുമോയെന്ന് കണ്ടറിയണം. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് നില്‍ക്കുന്ന ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയാവും ഇനി കളിക്കുക.

ലോകമെമ്പാടും വലിയ ആരാധകപിന്തുണയുള്ള താരമാണ് ഡിവില്ലിയേഴ്‌സ്. താരം തിരിച്ചെത്തിയാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനത് പുതുജീവന്‍ നല്‍കും. സമീപകാലത്തായി ഏറ്റവും മോശം ഫോമിലുള്ള ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ബോര്‍ഡ് ഡയറക്ടറാക്കിയപ്പോള്‍ മുന്‍ വിക്കറ്റ് കീപ്പറായ ബൗച്ചറെ പരിശീലകനായും എത്തിച്ചു.

Story first published: Sunday, December 15, 2019, 17:16 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+