പാണ്ഡ്യയോ, ശങ്കറോ? ലോകകപ്പില്‍ ആര് വേണം? നെഹ്‌റയുടെ നിര്‍ദേശം ഇങ്ങനെ...

മുംബൈ: ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ട് സെന്‍സേഷനെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കര്‍. ഹര്‍ദിക് പാണ്ഡ്യക്കു പിന്നാലെ ഇന്ത്യക്കു ലഭിച്ച മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് അദ്ദേഹം. പാണ്ഡ്യയുടെ സസ്‌പെന്‍ഷനാണ് ശങ്കറിന് ടീമിലേക്കു വഴിതുറന്നത്. ഇപ്പോള്‍ പാണ്ഡ്യ പരിക്കുകാരണം പുറത്തായതും ശങ്കറിന് അനുഗ്രഹമായി.
വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീം സെലക്ഷമനില്‍ പാണ്ഡ്യക്കു കനത്ത വെല്ലുവിളിയാണ് ശങ്കര്‍ ഉയര്‍ത്തുന്നത്. മികച്ച മുന്‍നിര ബാറ്റ്‌സ്മാന്‍ കൂടിയായ ശങ്കറിന്റെ ഫോം പാണ്ഡ്യക്കു ഭീഷഷിയാവുന്നുണ്ട്. ലോകകപ്പില്‍ ഇവരില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ.

രണ്ടു പേരും വേണം
പാണ്ഡ്യക്കൊപ്പം ശങ്കറും ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ വേണമെന്നാണ് നെഹ്‌റ നിര്‍ദേശിച്ചിരിക്കുന്നത്. മികച്ച ബാറ്റ്‌സ്മാനാണ് ശങ്കര്‍. എന്നാല്‍ ബൗളറെന്ന നിലയില്‍ അദ്ദേഹം മെച്ചപ്പെടാനുണ്ട്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതോടെ ശങ്കറിന്റെ ബൗളിങും കൂടുതല്‍ മെച്ചപ്പെടുമെന്ന് നെഹ്‌റ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ശങ്കറിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.

ശങ്കറിനെ ഓള്‍റൗണ്ടറെന്ന് വിളിക്കാനായിട്ടില്ല
ശങ്കറിനെ ഓള്‍റൗണ്ടറെന്നു വിളിക്കാനായിട്ടില്ലെന്നാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്നു നെഹ്‌റ പറഞ്ഞു. ഇന്ത്യയുടെ ആറാമത്തെയോ ബൗളിങ് ഓപ്ഷനായി അദ്ദേഹത്തെ ഉപയോഗിക്കാം. പാണ്ഡ്യയുടെ അത്ര മികച്ച ബൗളറന്ന ശങ്കര്‍.
എന്നാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതോടെ താരത്തിന്റെ പ്രകടനം ഇനിയുമേറെ മെച്ചപ്പെടുമെന്ന് നെഹ്‌റ ചൂണ്ടിക്കാട്ടി.

പാണ്ഡ്യയെ മൂന്നാം പേസറാക്കാം
ഇന്ത്യക്കു വേണമെങ്കില്‍ മൂന്നാമത്തെ പേസറായി കളിപ്പിക്കാവുന്ന ബൗളറാണ് പാണ്ഡ്യ. ശങ്കറിനെ ഇപ്പോള്‍ അത്തരമൊരു റോളില്‍ കളിപ്പിക്കുന്നത് റിസ്‌ക്കാണ്. എന്നാല്‍ മൂന്ന് മുതല്‍ ആറു വരെ ബാറ്റിങ് പൊസിഷനില്‍ ശങ്കറിനെ ഇന്ത്യക്ക് ഇറക്കാം. വലിയ സിക്‌സറുകള്‍ അടിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിലും താരത്തിന്റെ പ്രകടനം നമ്മള്‍ കണ്ടു കഴിഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരേയും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ഒരുപോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശങ്കറിനാവും.
പാണ്ഡ്യയും ശങ്കറും തികച്ചും വ്യത്യസ്തരായ താരങ്ങളാണ്. ശങ്കര്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ പാണ്ഡ്യക്കൊപ്പം ലോകകപ്പ് ടീമില്‍ വേണമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications