ചാമ്പ്യന്‍സ് ലീഗിലും വാതുവെപ്പ്: ഒരാള്‍ പിടിയില്‍

ജോധ്പൂര്‍ സ്വദേശിയായ ലക്പാത്രജ് ജെയിന്‍ എന്നയാളാണ് അറസ്റ്റിലായത് എന്ന് നോര്‍ത്ത് എസ് പി പ്രിയങ്ക കാശ്യപ് പറഞ്ഞു. വാതുവെപ്പിന്റെ വിവരങ്ങള്‍ അടങ്ങിയ ഡയറി, പണം, സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ലാപ്‌ടോപ് തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിന് അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടിച്ചത്.
രാജസ്ഥാന്‍ റോയല്‍സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ വാതുവെപ്പ് നടത്തുമ്പോഴാണ് ഇയാള്‍ കയ്യോടെ പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. മത്സരത്തില്‍ രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പിച്ചിരുന്നു.
നേരത്തെ ഐ പി എല്ലിനിടെ ഉണ്ടായ കോഴവിവാദം ഏറ്റവും കൂടുതല്‍ പിടിച്ചുലച്ചത് രാജസ്ഥാന്‍ ടീമിനെയാണ്. മുന്‍നിര താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, ചന്ദില, ത്രിവേദി തുടങ്ങിയവര്‍ കോഴക്കളിയില്‍ പെട്ട് ടീമിന് പുറത്തായി. പോരാത്തതിന് ടീം ഉടമകളായ ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഏറെക്കാലും ഒത്തുകളി സംശയത്തിന്റെ നിഴലില്‍ ആയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications