Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൈക്കോടതി ഇടപെടല്‍; ഐപിഎല്‍ മുടങ്ങുമോ?

മുംബൈ: കടുത്ത ജലദൗര്‍ലഭ്യം കാരണം ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തേണ്ടതുണ്ടോയെന്ന് ബോംബെ ഹൈക്കോടതി. ജനങ്ങള്‍ ശദ്ധജലത്തിനായി വലയവെ ഐപിഎല്ലിനായി ജലം ദുരുപയോഗം ചെയ്യുന്നുണ്ടെന്നുകാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ജനങ്ങളാണോ ഐ.പി.എല്ലാണോ വലുതെന്ന് കോടതി ചോദിച്ച കോടതി മഹാരാഷ്ട്രയിലുള്ള ഐ.പി.എല്‍ മത്സരങ്ങള്‍ ജലക്ഷാമമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ipllogo

സംസ്ഥാനത്ത് ഐ.പി.എല്‍ നടക്കുന്ന മൂന്ന് സ്‌റ്റേഡിയങ്ങളില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് ലോക്‌സത്ത് മൂവ്‌മെന്റ് എന്ന എന്‍.ജി.ഒ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ ശുദ്ധജലക്ഷാമം നേരിടവെ കാര്യങ്ങളെ നിസ്സാരമായി കാണുന്നത് ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു.

പിച്ചും ഔട്ട്ഫീല്‍ഡും പരിപാലിക്കാനാണ് വെള്ളം ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വെള്ളം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പരാതിക്കാര്‍ ആവശപ്പെട്ടിരുന്നു. അതേസമയം, പിച്ച് നനക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പറ്റാത്തതാണെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം. ഐപിഎല്‍ സീസണ്‍ 9 ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടലുണ്ടായിരിക്കുന്നത്. വെള്ളത്തിന്റെ ധൂര്‍ത്ത് ഒഴിവാക്കാനോ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനോ സര്‍ക്കാര്‍ എന്ത് നടപടിയാണ് കൈക്കൊള്ളാന്‍ പോകുന്നതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Thursday, April 7, 2016, 8:39 [IST]
Other articles published on Apr 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+