Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോളിവുഡ് ഇന്ന് സ്തംഭിക്കും!! സെലിബ്രിറ്റികള്‍ ടിവിക്കു മുന്നിലേക്ക്!! കാരണം ഇന്ത്യ-പാക് ക്ലാസിക്ക്

മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്നു നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരത്തിന്റെ ആവേശത്തിലാണ് സിനിമാ ലോകവും. ബോളിവുഡിലെ ന്യൂജനറേഷന്‍ താരങ്ങള്‍ തിരക്കിനിടയിലും മല്‍സരം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്.

യാത്രയുണ്ട്, എങ്കിലും....

യാത്രയുണ്ട്, എങ്കിലും....

മല്‍സരം മുഴുവനായി കാണാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലെന്നും തനിക്കു ഇന്നൊരു യാത്രയുണ്ടെന്നും ബോളിവുഡ് യുവ താരം ഷാഹിദ് കപൂര്‍. ഞാന്‍ കടുത്ത ക്രിക്കറ്റ് ആരാധകനാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും ശ്രദ്ധിക്കുമെന്നു ഷാഹിദ് പറയുന്നു. എംഎസ് ധോണി ഇതിഹാസതാരമാണ്. എന്നാല്‍ വിരാട് കോലി ക്ലാസ് ബാറ്റ്‌സ്മാനാണെന്നും താരം ചൂണ്ടിക്കാട്ടി.

 ചിയര്‍ലീഡര്‍

ചിയര്‍ലീഡര്‍

ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ബോളിവുഡില്‍ സ്ഥാനമുറപ്പിച്ച ആലിയ ഭട്ടും ക്രിക്കറ്റ് ഫാനാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നു നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ ഇന്ത്യയുടെ ചിയര്‍ലീഡറായിരിക്കും ഞാന്‍. വിരാട് കോലിയും ശിഖര്‍ ധവാനുമാണ് ടീമിലെ തന്റെ പ്രിയ താരങ്ങളെന്നും ആലിയ പറഞ്ഞു.

കോലി തന്നെ കേമന്‍

കോലി തന്നെ കേമന്‍

ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ വരുണ്‍ ധവാന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ കടുത്ത ആരാധകനാണ്. ഇന്നു തനിക്കു ഷൂട്ടിങുണ്ടെങ്കിലും ഇതിനിടെയുള്ള ഇടവേളകളില്‍ തീര്‍ച്ചയായും മല്‍സരം കാണുമെന്ന് വരുണ്‍ പറഞ്ഞു.

എല്ലാ ജോലികളും ഒഴിവാക്കി

എല്ലാ ജോലികളും ഒഴിവാക്കി

ഇന്ന് ഇന്ത്യ-പാകിസ്താന്‍ മല്‍സരമുള്ളതിനാല്‍ തന്റെ ജോലികളെല്ലാം മാറ്റിവച്ചിരിക്കുകയാണെന്ന് യുവ നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര. ടെലിവിഷനിലോ മൊബൈലിലെ തീര്‍ച്ചയായും മല്‍സരം കാണും. ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരത്തേക്കാള്‍ ആവേശം പകരുന്ന മറ്റ് എന്ത് കാര്യമാണുള്ളതെന്നു സിദ്ധാര്‍ഥ് ചോദിക്കുന്നു. എംഎസ് ധോണിയുടെയും വിരാട് കോലിയും ആരാധകന്‍ കൂടിയാണ് സിദ്ധാര്‍ഥ്.

ഞാനൊരു പഴയ ക്രിക്കറ്റര്‍

ഞാനൊരു പഴയ ക്രിക്കറ്റര്‍

അവതാരകനായെത്തി പിന്നീട് ബോളിവുഡില്‍ നടനായി ചുവടുറപ്പിച്ച ആയുഷ്മാന്‍ ഖുരാനയും ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരത്തിന്റെ ലഹരിയിലാണ്. താനൊരു മുന്‍ ക്രിക്കറ്റര്‍ കൂടിയാണെന്ന് ആയുഷ്മാന്‍ പറയുന്നു. ജില്ലാ തലത്തില്‍ അണ്ടര്‍ 19 ടീമിനായി ഞാന്‍ കളിച്ചിട്ടുണ്ട്. ഞായറാഴ്ച ഷൂട്ടിങുണ്ട്. എന്നാല്‍ കളിയുടെ രണ്ടാം പകുതി ലൈവായി തന്നെ കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കാത്തിരുന്ന മല്‍സരം

കാത്തിരുന്ന മല്‍സരം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി എപ്പോഴും കാത്തിരിക്കാറുണ്ട്. ഇന്നു നടക്കാനിരിക്കുന്ന കളിയെയും ആവേശത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് യുവ നടി ഭൂമി പട്‌നേക്കര്‍ പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും ഫാനായാണ് വളര്‍ന്നുവന്നത്. ഇപ്പോള്‍ എംഎസ് ധോണിയും വിരാട് കോലിയുമാണ് ഫേവറിറ്റുകളെന്നും നടി വ്യക്തമാക്കി.

Story first published: Sunday, June 4, 2017, 13:30 [IST]
Other articles published on Jun 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+