Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ധരുടെ ലോകകപ്പ്: വിശ്വം കീഴടക്കി വീണ്ടും ഇന്ത്യ... പാകിസ്താനെ തകര്‍ത്ത് ലോകകിരീടം

ദുബായ്: ഇന്ത്യക്കു വീണ്ടുമൊരു വിശ്വകിരീടം കൂടി. അന്ധരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാംപ്യന്‍മാരായി. ബദ്ധവൈരികളായ പാകിസ്താനെ ഫൈനലില്‍ രണ്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടനേട്ടമാണിത്.

1

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 308 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയതീരമണഞ്ഞു. സുനില്‍ രമേശിന്റെയും ക്യാപ്റ്റന്‍ അജയ് റെഡ്ഡിയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. സെഞ്ച്വറിക്കു തുല്യമായ ഇന്നിങ്‌സില്‍ രമേശ് 93 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. 63 റണ്‍സുമായി നായകന്‍ അജയ് അദ്ദേഹത്തിനു മികച്ച പിന്തുണയേകി.

2

ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ലോകകിരീടം നിലനിര്‍ത്തിയത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും പാകിസ്താനുമായി കൊമ്പുകോര്‍ത്തപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ടീമിനെ പ്രശംസിച്ചു. ലോക കിരീടം നേടി ടീം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയെന്നും രാജ്യത്തെ ഓരോരുത്തര്‍ക്കും ഇവര്‍ പ്രചോദനമാണെന്നും മോദി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Story first published: Saturday, January 20, 2018, 23:00 [IST]
Other articles published on Jan 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+