Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ക്ലീന്‍ബൗള്‍ഡായിട്ടും ബാറ്റ്‌സ്മാന്‍ ഔട്ടായില്ല!

ബ്രിസ്‌ബേന്‍: ക്ലീന്‍ബൗള്‍ഡായിട്ടും ബാറ്റ്‌സ്മാന്‍ ഔട്ടായില്ലെങ്കില്‍ എന്ത് ചെയ്യാനാണ്. പന്ത് സ്റ്റംബില്‍ കൊണ്ടിട്ടും ബെയില്‍സ് വീഴാതിരുന്നതാണ് അയര്‍ലന്‍ഡിന്റെ എഡ് ജോയിസിനെ രക്ഷിച്ചത്. യു എ ഇയ്‌ക്കെതിരായ മത്സരത്തിലാണ് ബെയില്‍സുകള്‍ ജോയിസിനെ രക്ഷിച്ചത്. പന്ത് കൃത്യമായി ഓഫ് സ്റ്റംബില്‍ കൊണ്ടതാണ്. സ്റ്റംബില്‍ പിടിപ്പിച്ചിരുന്ന ലൈറ്റുകള്‍ കത്തുകയും ചെയ്തു.

പക്ഷേ ബെയില്‍സ് താഴെ വീണില്ല. ചെറുതായി ഒന്ന് കുലുങ്ങി സ്ഥാനത്ത് തന്നെ പോയിരുന്നു. ഫാസ്റ്റ് ബൗളര്‍ അംജദ് ജാവേദിന്റെ പന്തിലാണ് രസകരമായ സംഭവം നടന്നത്. മറ്റൊന്നും ചെയ്യാനാകാതെ ബൗളിംഗ് എന്‍ഡിലേക്ക് നടന്നു ജാവേദ്. പക്ഷേ അധികം വൈകാതെ ജാവേദ് പകരം വീട്ടി. ജോയ്‌സിനെ സ്വപ്‌നില്‍ പാട്ടീലിന്റെ കൈയ്യിലെത്തിച്ചു.

edujoyce

16 റണ്‍സില്‍ നില്‍ക്കേയാണ് ജോയ്‌സിന് ലൈഫ് കിട്ടിയത്. 37 റണ്‍സില്‍ ജോയ്‌സ് ഔട്ടായി. 279 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന അയര്‍ലന്‍ഡ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 43.1 ഓവറില്‍ 5 വിക്കറ്റിന് 220 റണ്‍സ് എന്ന നിലയിലാണ്. 41 പന്തില്‍ അവര്‍ക്കിനി 59 റണ്‍സ് കൂടി വേണം. 32 റണ്‍സോടെ കെവിന്‍ ഒബ്രയാനും 54 റണ്‍സോടെ വില്‍സനുമാണ് ക്രീസില്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യു എ ഇ 278 റണ്‍സാണ് അടിച്ചത്. 10 ഫോറും 1 സിക്‌സും അടക്കം 83 പന്തില്‍ സെഞ്ചുറി അടിച്ച ഷൈമാന്‍ അന്‍വര്‍ ആണ് യു എ ഇയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ലോകകപ്പില്‍ യു എ ഇയുടെ ആദ്യത്തെ സെഞ്ചുറിയാണ് ഇത്. എട്ടാം വിക്കറ്റില്‍ അന്‍വറും ജാവേദും ചേര്‍ന്നാണ് കല്‍യു എ ഇയ്ക്ക് അനുകൂലമാക്കി തിരിച്ചത്.

Story first published: Wednesday, February 25, 2015, 16:34 [IST]
Other articles published on Feb 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+