Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്രയും കാലം അത് കിട്ടിയിരുന്നില്ല, ഇന്ത്യക്കെതിരെ അത് തിരിച്ചുകിട്ടിയത്, ഫോമിന് കാരണമുണ്ടെന്ന് സ്മിത്ത്

കാന്‍ബറ: സിഡ്‌നി ഏകദിനത്തില്‍ ജയത്തിന് കാരണം തനിക്ക് ദിവസങ്ങള്‍ മുമ്പ് മാത്രം ലഭിച്ച ബാറ്റിംഗ് ഫോമാണെന്ന് സ്റ്റീവ് സ്മിത്ത്. മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായത് ഭാഗ്യമാണ്. ചില സമയത്ത് നല്ല ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ഭാഗ്യം വേണം. ഇന്നത്തെ ഇന്നിംഗ്‌സ് മികച്ചതായിരുന്നു. ടീമിന് വേണ്ടി നല്ല സ്‌കോര്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യക്കെതിരെ നിരവധി തവണ പുറത്താവേണ്ടതിന്റെ വക്കിലായിരുന്നു സ്മിത്ത്. സ്‌കോര്‍ പതിനഞ്ചില്‍ നില്‍ക്കുമ്പോള്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ചിരുന്നു സ്മിത്ത്. ഇത് ഔട്ട് നല്‍കിയെങ്കിലും റിവ്യൂവില്‍ രക്ഷപ്പെടുകയായിരുന്നു.

1

പിന്നീട് ശിഖര്‍ ധവാന്‍ സ്മിത്തിന്റെ ഒരു ക്യാച്ചും നഷ്ടപ്പെടുത്തി. ഇതിന് ശേഷമാണ് സ്മിത്ത് സെഞ്ച്വറിയിലേക്ക് കുതിച്ചത്. എല്‍ബിഡബ്ല്യു അപ്പീല്‍ വന്നപ്പോള്‍ അത് വിക്കറ്റിന് മുകളിലൂടെയാണെന്ന് കരുതിയിരുന്നു. ഭാഗ്യവശാല്‍ അത് തന്നെ സംഭവിച്ചെന്നും സ്മിത്ത് പറഞ്ഞു. അതേസമയം ഐപിഎല്ലില്‍ താന്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ഐപിഎല്ലില്‍ നന്നായി കളിക്കാന്‍ എനിക്ക് സാധിക്കുന്നില്ലായിരുന്നു. എന്നാല്‍ ഇവിടെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിലാണ് എന്റെ ഫോമില്ലായ്മ മാറിയതെന്നും സ്മിത്ത് പറഞ്ഞു.

കുറച്ച് മാസങ്ങളായി ഫോം കണ്ടെത്താനായി ശ്രമിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അത് സാധിച്ചിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ ഷോട്ടുകള്‍ എല്ലാം നന്നായി വന്നു. എവിടേക്കാണോ എനിക്ക് ഷോട്ടുകള്‍ കളിക്കേണ്ടത് അവിടേക്കെല്ലാം നന്നായി ഷോട്ട് കളിക്കാന്‍ എനിക്ക് സാധിച്ചു. അതാണ് നിര്‍ണായകമായതെന്നും സ്മിത്ത് പറഞ്ഞു. അതേസമയം ടീമില്‍ മികച്ചൊരു ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇല്ലാത്തതാണ് തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാതിരിക്കുന്നത് ടീമിന് നഷ്ടമാണ്. പകരം അത്തരമൊരു താരത്തെ ടീമിന് ആവശ്യമുണ്ടെന്നും കോലി പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്തെത്തി. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ സിഡ്‌നിയില്‍ നന്നായി തന്നെ കളിച്ചു. പക്ഷേ അത് സമ്പൂര്‍ണമായ രീതിയിലായിരുന്നില്ല. ഫീല്‍ഡിംഗ് തീര്‍ച്ചയായും മോശമായിരുന്നു. മിസ്ഫീല്‍ഡുകളുണ്ടായി. ക്യാച്ചുകള്‍ കൈവിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ അവസരങ്ങളും നിങ്ങള്‍ മുതലെടുക്കണം. ഫീല്‍ഡര്‍മാരില്‍ നിന്ന് പിന്തുണ ബൗളര്‍മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. മുഹമ്മദ് ഷമി ഒഴിച്ചുള്ളവരൊന്നും നന്നായി കളിച്ചില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കളിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Story first published: Friday, November 27, 2020, 23:50 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+