വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിയറിയാത്ത മകനെ ടീമില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു!! മുന്‍ നായകനെതിരേ ഗംഭീര്‍... രൂക്ഷ വിമര്‍ശനം

ബേദിക്കെതിരേയാണ് ഗംഭീര്‍ രംഗത്തു വന്നത്

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്പിന്നറുമായ ബിഷന്‍ സിങ് ബേദിയും മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറും തമ്മിലുള്ള കളത്തിനു പുറത്തെ പോരാട്ടം മുറുകുന്നു. ഇന്ത്യന്‍ ടീമിലെ പുതിയ താരോദയമായ പേസര്‍ നവ്ദീപ് സെയ്‌നിയെ ഡല്‍ഹി ടീമിലെടുക്കുന്നതില്‍ നിന്നും തടയാന്‍ ബേദി ശ്രമിച്ചിരുന്നതായി ഗംഭീര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

അവന്‍ ആളു കേമനാ... ടി20യില്‍ ഇന്ത്യയുടെ അടുത്ത തുറുപ്പുചീട്ട്, പ്രശംസിച്ച് കോലി അവന്‍ ആളു കേമനാ... ടി20യില്‍ ഇന്ത്യയുടെ അടുത്ത തുറുപ്പുചീട്ട്, പ്രശംസിച്ച് കോലി

2013ലെ രഞ്ജി ട്രോഫിക്കുള്ള ടീമില്‍ സെയ്‌നിയെ ഉള്‍പ്പെടുത്താതിരിക്കാന്‍ ബേദിയും അന്നത്തെ സെലക്ഷന്‍ കമ്മിറ്റി മേധാവിയുമായ ചേതന്‍ ചൗഹാനും ചേര്‍ന്നു ശ്രമിച്ചുവെന്നായിരുന്നു ബേദി ആരോപിച്ചത്. ഇതിനു ട്വിറ്ററിലൂടെ മറുപടി നല്‍കിയെങ്കിലും ഗംഭീര്‍ മറ്റൊരു വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്.

മകനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു

മകനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു

കളിക്കാന്‍ അര്‍ഹതയില്ലാത്ത മകന്‍ അങ്കാദിനെ ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്താന്‍ ബേദി ചരടുവലികള്‍ നടത്തിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് ഗംഭീര്‍ ഉന്നയിച്ചിരിക്കുന്നത്.
26 കാരനായ പേസര്‍ സെയ്‌നി വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 17 റണ്‍സിന് മൂന്നു വിക്കറ്റെടുത്താണ് താരം ദേശീയ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം ആഘോഷിച്ചത്.

വാക് പോരിന്റെ തുടക്കം

വാക് പോരിന്റെ തുടക്കം

വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ സെയ്‌നിയുടെ ഉജ്ജ്വല പ്രകടനത്തിനു ശേഷമുള്ള ഗംഭീറിന്റെ ട്വീറ്റില്‍ നിന്നാണ് വാക്‌പോരിന്റെ തുടക്കം. ഇന്ത്യന്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ നവ്ദീപ് സെയ്‌നിക്ക് ആശംസകള്‍. ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ നിങ്ങള്‍ രണ്ടു വിക്കറ്റെടുത്തിരുന്നു. ബിഷന്‍ സിങ് ബേദിയെയും ചേതന്‍ ചൗഹാനെയുമാണ് നിങ്ങള്‍ ബൗള്‍ഡാക്കിയത്. ഇരുവരുടെയും മിഡില്‍ സ്റ്റംപുകളാണ് തെറിച്ചത്. കളത്തിലിറങ്ങും മുമ്പ് ഇരുവരും കൂടി ചരമക്കുറിപ്പ് തയ്യാറാക്കിയ താരം കൂടിയാണ് സെയ്‌നി, നാണക്കേട്!! എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ബേദിയുടെ പ്രതികരണം

ബേദിയുടെ പ്രതികരണം

ഗംഭീറിന്റെ ആരോപണത്തിന് ട്വിറ്ററിലൂടെ കതന്നെ ബേദി മറുപടിയും നല്‍കിയിരുന്നു. ട്വിറ്ററിലെ പ്രതികരണങ്ങള്‍ക്കു സാധാരണ പ്രതികരിക്കാറില്ല. സെയ്‌നിയെക്കുറിച്ച് താന്‍ നേരത്തേ മോശമായി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ അവര്‍ തന്നെയായിരിക്കുമെന്നുമായിരുന്നു ബേദി ട്വിറ്ററില്‍ കുറിച്ചത്.

റിപ്പോര്‍ട്ടും പുറത്തുവിട്ടു

റിപ്പോര്‍ട്ടും പുറത്തുവിട്ടു

അന്നത്തെ ഡല്‍ഹി ടീമിന്റെ ചെയര്‍മാനായിരുന്ന ചേതന്‍ ചൗഹാനെ സ്വാധീനിച്ച് തന്റെ മകന്‍ അങ്കാദിനെ ഉള്‍പ്പെടുത്താന്‍ ബേദി നിരന്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഗംഭീറിന്റെ ആരോപണം. കൂടാതെ 2013ല്‍ സെയ്‌നിയെ ഡല്‍ഹി ടീമിലെടുക്കണെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള ബേദിയുടെ പ്രതികരണത്തോട് കൂടിയ റിപ്പോര്‍ട്ടും ഗംഭീര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, ഗംഭീര്‍ ആരോപിക്കുന്നതു പോലെ സെയ്‌നിയുടെ വിഷയത്തില്‍ തന്റെ ഇടപെടല്‍ നേരത്തേ ഉണ്ടായിട്ടില്ലെന്നാണ് ബേദിയുടെ വിശദീകരണം.

Story first published: Monday, August 5, 2019, 12:55 [IST]
Other articles published on Aug 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X