Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലിയെ നിലയ്ക്കുനിര്‍ത്താന്‍ ശക്തനായ കോച്ച് വേണം'

ദില്ലി: കോലിയടക്കമുള്ള താരങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ശക്തനായ കോച്ചിനെയാണ് ആവശ്യമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി. ഡങ്കന്‍ ഫ് ളച്ചര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് ബിസിസിഐ പുതിയ കോച്ചിനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് താരങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള കോച്ചിനെയാണ് ആവശ്യമെന്ന് ബേദി അഭിപ്രായപ്പെടുന്നത്.

ഫീല്‍ഡിനകത്ത് മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും അകത്തും പുറത്തും ഒരുപോലെ വിവാദ നായകനാണ് കോലി. ധോനിക്കുശേഷം ഇന്ത്യന്‍ നായകനാകേണ്ടുന്ന കോലിയുടെ ചൂടന്‍ പെരുമാറ്റത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ബേദിയെപ്പോലെ പരിചയ സമ്പന്നനായ താരം മാര്‍ഗനിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.

virat-kohli-rcb

കോലിക്ക് മികച്ച കോച്ചിന്റെ അഭാവമുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. കോലിയെ നിയന്ത്രിക്കാനും നേര്‍വഴി കാട്ടാനും കഴിവുള്ള കോച്ചിനെയാണ് ആവശ്യം. അമിതാവേശത്തില്‍ തീരുമാനമെടുക്കുന്ന കളിക്കാരനാണ് കോലി. അത് നിയന്ത്രിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കബഡിയോ ഖൊഖൊയോ അല്ല. ഏറെ സമയം ക്ഷമയോടെ കളിക്കേണ്ടുന്ന കളിയാണിത്. നീണ്ട ഇന്നിങ്‌സ് കളിക്കുവാനായി ആത്മനിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ബേദി പറഞ്ഞു.

മാധ്യമങ്ങളാണ് കോലിയെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതുമെന്ന് ബേദി വിമര്‍ശിച്ചു. മികച്ച കഴിവുള്ള താരമായ കോലിക്ക് സ്വയം വിലയിരുത്തല്‍ അത്യാവശ്യമാണ്. ദ്രാവിഡ്, സച്ചിന്‍, ഗാംഗുലി, രവിശാസ്ത്രി തുടങ്ങിയ കളിക്കാരെയും കോലിയെയും താരതമ്യപ്പെടുത്താനും അദ്ദേഹം മറന്നില്ല. കോലി ഈ കളിക്കാരില്‍ നിന്നും ഏറെ പഠിക്കണമെന്നും ബേദി ഉപദേശിച്ചു.

Story first published: Friday, May 22, 2015, 9:12 [IST]
Other articles published on May 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+