Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിറന്നാള്‍; ആരാധകന് ധോണി വക പണി!

റാഞ്ചി: ധോണി ആരാധകന് പണി കൊടുത്തു എന്ന് കേട്ട് അമ്പരക്കാന്‍ വരട്ടെ. വേണ്ടാത്തതൊന്നുമില്ല. തന്റെ ഫാം ഹൗസില്‍ ഒരു ജോലി ശരിയാക്കിക്കൊടുത്ത കാര്യമാണ് പറയുന്നത്. രവീന്ദര്‍ കുമാര്‍ സൈനി എന്നയാള്‍ക്കാണ് മുപ്പത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ധോണി ഇങ്ങനെ ഒരു ഓഫര്‍ വെച്ചത്.

ധോണിയോടുള്ള ഇഷ്ടം കാരണം വീട്ടുകാര്‍ ഉപേക്ഷിച്ചതാണ് രവീന്ദര്‍ കുമാറിനെ. കാമുകിയും ഇയാളെ കൈവിട്ടു. കടയും സ്വത്ത് വകകളും വില്‍ക്കേണ്ടി വന്നു. ധോണിയുടെ പിറന്നാള്‍ മറ്റുള്ളവര്‍ക്ക് മധുരം വിളമ്പി ആഘോഷിക്കുകയാണ് രവീന്ദര്‍ കുമാറിന്റെ പരിപാടി. ആഘോഷങ്ങള്‍ക്കിടെയാണ് രവീന്ദര്‍ കുമാറിനെ തേടി സാക്ഷാല്‍ ധോണിയുടെ ഫോണ്‍കോള്‍ എത്തിയത്.

ms-dhoni

ശനിയാഴ്ചയാണ് ധോണി തന്നെ ഫോണ്‍ ചെയ്തതെന്ന് 28 കാരനായ രവീന്ദര്‍ കുമാര്‍ പറഞ്ഞു. 20000 രൂപയാണ് ധോണിയുടെ പിറന്നാളിന് പൊടിക്കാന്‍ വേണ്ടി രവീന്ദര്‍ കുമാര്‍ കൂട്ടിവെച്ചിരുന്നത്. സ്വത്ത് വിറ്റ് ഒരു മുപ്പതിനായിരം കൂടി ഇയാള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിനായി ഡി ജെയും ഒരുക്കിയിട്ടുണ്ട്. 250 പേര്‍ക്കാണ് ക്ഷണം. എന്തായാലും ജൂലൈ പത്തിന് ധോണിയുടെ ഫാം ഹൗസില്‍ ജോലിക്ക് കേറാനാണ് രവീന്ദര്‍ കുമാറിന്റെ തീരുമാനം.

ലണ്ടനില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ബര്‍ത്ത്‌ഡേ ബോയ് എം എസ് ധോണി. ഓരോ കളിക്ക് ശേഷവും ശേഖരിക്കുന്ന സ്റ്റംപുകള്‍ ഏതേത് കളിയുടേത് എന്ന് റീപ്ലേ കണ്ട് എഴുതിവെക്കലാകും തനിക്ക് റിട്ടയര്‍മെന്റിന് ശേഷം പണി എന്ന് ധോണി പിറന്നാള്‍ ദിനത്തിലെ അഭിമുഖത്തില്‍ പറഞ്ഞു. എപ്പോഴാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയെന്ന് 33 കാരനായ ധോണി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Story first published: Monday, July 7, 2014, 15:48 [IST]
Other articles published on Jul 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+