For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു നേട്ടങ്ങളുടെ പരമ്പര... ഇതാ കാത്തിരുന്ന വിന്‍റേജ് ധോണി, തീര്‍ന്നില്ല, ഇനിയുമുണ്ട്

പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു

By Manu
ഇന്ത്യക്കു നേട്ടങ്ങളുടെ പരമ്പര | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും ചരിത്രവിജയം കൊയ്താണ് ടീം ഇന്ത്യയുടെ മടക്കം. മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ പോക്കറ്റിലാക്കിയത്. ആദ്യ മല്‍സരത്തില്‍ ഓസീസിനോട് വന്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും രണ്ടും മൂന്നും ഏകദിനങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഏകദിന പരമ്പരയില്‍ ചില താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. മുന്‍ നായകന്‍ എംഎസ് ധോണിയായിരുന്നു പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഈ പരമ്പരയില്‍ ഇന്ത്യക്കു ലഭിച്ച പോസിറ്റീവായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കേദാര്‍ ജാദവിന്റെ തിരിച്ചുവരവ്

കേദാര്‍ ജാദവിന്റെ തിരിച്ചുവരവ്

ഏകദിന പരമ്പര തുടങ്ങുന്നതിന് മുമ്പ് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സസ്‌പെന്‍ഷന്‍ ജാദവിന് മൂന്നാം ഏകദിനത്തില്‍ ടീമില്‍ സ്ഥാനം നേടിക്കൊടുത്തു.
അമ്പാട്ടി റായുഡുവിന് പകരമാണ് ജാദവ് ടീമിലെത്തിയത്. ഈ അവസരം അദ്ദേഹം മുതലാക്കുകയും ചെയ്തു. ബൗളിങില്‍ ക്ലിക്കായില്ലെങ്കിലും ബാറ്റിങില്‍ അപരാജിത ഫിഫ്റ്റിയുമായി ധോണിക്കൊപ്പം ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് ജാദവായിരുന്നു. ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ജാദവ് ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല.

വിക്കറ്റ് വേട്ട തുടങ്ങി വീണ്ടും ചഹല്‍

വിക്കറ്റ് വേട്ട തുടങ്ങി വീണ്ടും ചഹല്‍

കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും സമീപകാലത്തെ മികച്ച പ്രകടനത്തെ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായ യുസ്‌വേന്ദ്ര ചഹലിന്റെയും തിരിച്ചുവരവ് ഏകദിന പരമ്പരയില്‍ കണ്ടു. കുല്‍ദീപിന് പകരമാണ് അവസാന കളിയില്‍ ഇന്ത്യ ചഹലിനെ പരീക്ഷിച്ചത്. ആറു വിക്കറ്റുമായി ഓസീസിന്റെ കഥ കഴിച്ചു കൊണ്ട് താരം തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനമാണ് ചഹല്‍ പുറത്തെടുത്തത്. 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത അദ്ദേഹം തന്നെയായിരുന്നു കളിയിലെ കേമന്‍.

ഭുവി ഈസ് ബാക്ക്

ഭുവി ഈസ് ബാക്ക്

നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ന്യൂ ബോള്‍ ബൗളറായ ഭുവനേശ്വര്‍ കുമാറും ഏകദിന പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ പരിക്ക് മാറി തിരിച്ചുവന്ന ശേഷം ഭുവിയുടെ ബൗളിങിന് പഴയ മൂര്‍ച്ചയുണ്ടായിരുന്നില്ല. പഴയ സ്വിങും താരത്തിന് നഷ്ടമായിരുന്നു.
എന്നാല്‍ തന്റെ പേസ് പങ്കാളിയായ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവി ഏകദിന പരമ്പരയില്‍ ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. മൂന്നു മല്‍സരങ്ങളിലും ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കിയ ഭുവി തന്റെ പഴയ ഫോമിലേക്കുയരുന്നതിനും പരമ്പര സാക്ഷിയായി. മൂന്നു കളികൡ നിന്നും 4.96 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.

 ആശങ്ക അവസാനിപ്പിച്ച് ധോണി

ആശങ്ക അവസാനിപ്പിച്ച് ധോണി

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കയായിരുന്നു എംഎസ് ധോണിയുടെ മോശം ഫോം. കഴിഞ്ഞ വര്‍ഷം 20 ഏകദിനങ്ങളില്‍ കളിച്ചെങ്കിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യമായി കളിച്ച മൂന്ന് ഏകദിനങ്ങളിലും തുടര്‍ച്ചയായി ഫിഫ്റ്റി നേടിയാണ് ധോണി തന്റെ മടങ്ങിവരവ് ഗംഭീരമാക്കിയത്.
ഓസീസിനെതിരായ ഈ പരമ്പരയിലും ഫ്‌ളോപ്പായിരുന്നെങ്കില്‍ ഒരുപക്ഷെ ധോണിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു പോലും മങ്ങലേല്‍ക്കുമായിരുന്നു. കാരണം മികച്ച ഫോമിലുള്ള യുവതാരം റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണിയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലുള്‍പ്പെടുത്തിയത്.

Story first published: Saturday, January 19, 2019, 13:22 [IST]
Other articles published on Jan 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+