For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ ഏറ്റവും പരാജയം യുവരാജ്?

മുംബൈ: ഓരോ ഐ പി എല്‍ സീസണും ക്രിക്കറ്റ് കമ്പക്കാര്‍ക്ക് ആഘോഷമാണ്. പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരങ്ങളെ ഒരുമിച്ച് ഒരു ടൂര്‍ണമെന്റുകളില്‍ കാണുക എന്നത് ചെറിയ കാര്യമല്ല. ഒത്തുകളി എന്ന് ആരോപണമുയരുമ്പോഴും ബ്ലാക്കില്‍ വരെ ടിക്കറ്റെടുത്ത് ഐ പി എല്‍ മത്സരങ്ങള്‍ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് അതുകൊണ്ടാണ്.

ഐ പി എല്ലിന്റെ ഏഴാം സീസണില്‍ വലിയ പ്രതീക്ഷയുമായി വന്ന താരങ്ങളുണ്ട്. എന്നാല്‍ ലേലത്തിന്റെ സമയത്ത് വന്‍ ഡിമാന്‍ഡുണ്ടായിരുന്ന ഇവരില്‍ പലരും യഥാര്‍ഥ കളി തുടങ്ങിയതോടെ പരുങ്ങലിലായി. മൈക് ഹസി, കെവിന്‍ പീറ്റേഴ്‌സണ്‍, യുവരാജ് സിംഗ് എന്നിങ്ങനെ പോകുന്നു ഐ പി എല്‍ ഏഴിലെ ദുരന്തങ്ങളുടെ നിര.

14 കോടിയാണ് മല്യ യുവരാജിന് വേണ്ടി ചെലവിട്ടത്. ക്രിക് ഇന്‍ഫോയില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 36 ശതമാനം പേരും പറയുന്നത് യുവരാജ് സിംഗാണ് ഏറ്റവും പരാജയം എന്നാണ്. ഐ പി എല്‍ ഏഴിലെ ഏറ്റവും പരാജയമായ മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കൂ

 യുവരാജ് സിംഗ്

യുവരാജ് സിംഗ്

ഒമ്പത് കളികള്‍ കളിച്ച യുവരാജ് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടി. അവസാന കളിയില്‍ രാജസ്ഥാനെതിരെ 83 റണ്‍സും നാല് വിക്കറ്റും നേടിയെങ്കിലും കളി ജയിപ്പിക്കാനായില്ല.

മൈക്ക് ഹസി

മൈക്ക് ഹസി

മിസ്റ്റര്‍ ക്രിക്കറ്റ് എന്ന് വിളിപ്പേരുള്ള മൈക്ക് ഹസിയാണ് ഈ സീസണിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്. അഞ്ച് ലക്ഷം രൂപ കൊടുത്താണ് ഹസിയെ മുംബൈ വാങ്ങിയത്. കളിച്ച നാല് കളികളില്‍ ഒന്നില്‍ പോലും തിളങ്ങാന്‍ ഹസിക്ക് കഴിഞ്ഞില്ല.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

9 കോടി രൂപ മുടക്കി ദില്ലി സ്വന്തമാക്കിയ കെവിന്‍ പീറ്റേഴ്‌സനാണ് ഏഴാം സീസണിലെ മറ്റൊരു ദുരന്തം. പരിക്ക് മൂലവും കുറെ കളികള്‍ കെ പിക്ക് നഷ്ടപ്പെട്ടിരുന്നു.

വിരാട് കോലി

വിരാട് കോലി

വിരാട് കോലിക്ക് തന്റെ പേരിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഈ സീസണില്‍ കഴിഞ്ഞിട്ടില്ല. ഫോമൗട്ട് മറികടക്കാനായി ഓപ്പണിംഗില്‍ ഇറങ്ങിനോക്കിയെങ്കിലും അതും ക്ലിക്കായില്ല

കോറി ആന്‍ഡേഴ്‌സണ്‍

കോറി ആന്‍ഡേഴ്‌സണ്‍

ഈ ഐ പി എല്ലിലെ ഏറ്റവും വലിയ ഹൈപ്പായിരുന്നു കോറി ആന്‍ഡേഴ്‌സണ്‍. ഏകദിനത്തിലെ ഏറ്റവും വേഗം കൂടി സെഞ്ചുറിക്കാരന് പക്ഷേ ഐ പി എല്ലിന്റെ കളി ഇനിയും മനസിലായിട്ടില്ല. ഡീസന്റ് ഫാസ്റ്റ് ബൗളറായ ആന്‍ഡേഴ്‌സന് ബൗളിംഗിലും തിളങ്ങാന്‍ പറ്റിയിട്ടില്ല.

അമിത് മിശ്ര

അമിത് മിശ്ര

ലോകകപ്പ് ട്വന്റി - 20 യില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറായിരുന്നു മിശ്ര. എന്നാല്‍ ഐപി എല്ലില്‍ മിശ്രയ്ക്ക് കഷ്ടകാലമാണ്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ഒററയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ക്രിസ് ഗെയ്ല്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ഈ ഐ പി എല്ലില്‍ ഗെയ്‌ലിന്റെ മാജിക് ഇനിയും തുടങ്ങിയിട്ടില്ല.

ഇര്‍ഫാന്‍ പത്താന്‍

ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍. ഈ പോക്ക് പോയാല്‍ പക്ഷേ അത് നടക്കാന്‍ ചാന്‍സ് കുറവാണ്. പേസും സ്വിംഗുമില്ലാത്ത ഇര്‍ഫാനെ ബാറ്റ്‌സ്മാന്‍മാര്‍ ഓടിച്ചിട്ട് അടിക്കുകയാണ്.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഐ പി എല്ലില്‍ ഏറ്റവും പരിചയസമ്പത്തുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ഒരാളാണ് ഓജ. ജോക്കര്‍ കാര്‍ഡ് വീശി മുംബൈ നിലനിര്‍ത്തിയ ഓജ പക്ഷേ ഇത്തവണ വന്‍ പരാജയമായി.

Story first published: Tuesday, May 13, 2014, 16:17 [IST]
Other articles published on May 13, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+