വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനെ പിടിച്ചുകുലുക്കിയ വിവാദങ്ങള്‍- ശ്രീശാന്ത് മുതല്‍ ഷാരൂഖ് വരെ, ശ്രീ രണ്ടു തവണ പെട്ടു!

13ാം സീസണാണ് യുഎഇയില്‍ നടക്കാനിരിക്കുന്നത്

ലോക ക്രിക്കറ്റില്‍ ഫ്രാഞ്ചൈസി ലീഗിന് ഐസിസി ടൂര്‍ണമെന്റുകളെപ്പോലും പിന്നിലാക്കാന്‍ സാധിക്കുമെന്ന് ആദ്യമായി കാണിച്ചു തന്നെ ചംപ്യന്‍ഷിപ്പാണ് ബിസിസിഐ തുടക്കമിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. 2008ലെ പ്രഥമ സീസണ്‍ തന്നെ പ്രതീക്ഷയ്ക്കറുപ്പത്തെ വിജയമായി മാറിയതോടെ ഐപിഎല്‍ ബിസിസിഐയുടെ പൊന്നോമനയായി മാറി. കോടികളാണ് പ്രതിവര്‍ഷം ഐപിഎല്ലില്‍ നിന്നു മാത്രമായി ബിസിസിഐയ്ക്കുന്നത്. അതുകൊണ്ടു തന്നെ പല പ്രതിസന്ധികള്‍ വന്നപ്പോഴും ഐപിഎല്‍ മുടങ്ങാതെ നോക്കാന്‍ ബിസിസിഐ നോക്കുകയും ചെയ്തു.

ഇത്തവണ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് ആദ്യമായി ഉപേക്ഷിക്കപ്പെട്ടേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് ബിസിസിഐ. ഇതുവരെ 12 എഡിഷനുകളാണ് ഐപിഎല്ലില്‍ കണ്ടത്. ചില സീസണുകളില്‍ ഐപിഎല്ലിനു നാണക്കേടുണ്ടാക്കി വിവാദങ്ങളുമുയര്‍ന്നിരുന്നു. ഇവ ഏതൊക്കെയാണെന്നു നോക്കാം.

സിഎസ്‌കെയ്ക്കും രാജസ്ഥാനും വിലക്ക്

സിഎസ്‌കെയ്ക്കും രാജസ്ഥാനും വിലക്ക്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഷോക്കുകളിലൊന്നായിരുന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെയും വിലക്കിയ നടപടി.
സിഎസ്‌കെ തലപ്പത്തെ പ്രധാനിയായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്റെ അമരത്തുള്ള രാജ് കുന്ദ്രയും വാതുവയ്പ്പില്‍ പങ്കായികളായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുടീമുകളെയും രണ്ടു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2016, 17 സീണുകളില്‍ ഇതേ തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഐപിഎല്ലില്‍ നിന്നു മാറിനില്‍ക്കേണ്ടി വന്നു.
ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു നടപടി. മെയ്യപ്പനെയും കുന്ദ്രയെയും ആജീവനാന്ത കാലത്തേക്കു വിലക്കുകയും ചെയ്തിരുന്നു.

ശ്രീശാന്തുള്‍പ്പെട്ട ഒത്തുകളി വിവാദം

ശ്രീശാന്തുള്‍പ്പെട്ട ഒത്തുകളി വിവാദം

ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചാണ് കേരള പേസര്‍ ശ്രീശാന്തുള്‍പ്പെടെ മൂന്നു താരങ്ങള്‍ ഒത്തകളി വിവാഗദത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഐപിഎല്ലിന്റെ 2013ലെ സീസണിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ശ്രീശാന്തിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിലെ മറ്റു സഹതാരങ്ങളായ അജിത് ചാന്ദില, അങ്കീത് ചവാന്‍ എന്നിവരും പോലീസിന്റെ വലയിലാവുകയും തുടര്‍ന്നു ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തു. ഇവരെ പിന്നീട് ബിസിസിഐ ആജീവനാന്ത കാലത്തേക്കു വിലക്കിയിരുന്നു. എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെയും സംഭത്തില്‍ കുറ്റക്കാരനാണെന്നു മുംബൈ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നു ജയിലില്‍ അടച്ചിരുന്നു.
പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ വിലക്ക് ഏഴു വര്‍ഷമായി വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷം സപ്തംബറില്‍ താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിക്കും.

ലളിത് മോഡിയെ പുറത്താക്കി

ലളിത് മോഡിയെ പുറത്താക്കി

ഐപിഎല്ലെന്ന ആശയത്തിന് തുടക്കമിട്ട മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയെ ബിസിസിഐ 2010ല്‍ പുറത്താക്കിയിരുന്നു. തട്ടിപ്പ്, ഫണ്ട് ദുരുപയോഗമക്കമുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനള്ളില്‍ മോഡിക്കു പങ്കുള്ളതായി ബിസിസിഐ കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്നു മൂന്നാം സീസണ്‍ അവസാനിച്ചതിനു പിന്നാലെ അദ്ദേഹത്തെ നീക്കുകയും ചെയ്തു.
ഐപിഎല്ലിനു തുടക്കമിടുന്നതിനു മുമ്പ് 2005-10വരെ ബിസിസിഐയുടെ വൈസ് പ്രസിഡന്റായിരുന്നു മോഡി. കൂടാതെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാംഖഡെയില്‍ ഷാരൂഖിന്റെ ഏറ്റുമുട്ടല്‍

വാംഖഡെയില്‍ ഷാരൂഖിന്റെ ഏറ്റുമുട്ടല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമകളിലൊരാളും ബോളിവുഡിലെ സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ ഒരിക്കല്‍ വിവാദത്തിലകപ്പെട്ടിട്ടുണ്ട്. 2012ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൊമ്പുകോര്‍ത്തതാണ് കിങ് ഖാന് ചീത്തപ്പേരുണ്ടാക്കിയത്. നിയമം ലംഘിച്ച് ഗ്രൗണ്ടില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഷാരൂഖിനോടു പുറത്തു പോവാന്‍ സുരക്ഷാ ഉദ്യോഗസ്ഥല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം അവരോടു പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ തനിക്കൊപ്പമുണ്ടായിരുന്ന മക്കളോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയിരുന്നെന്നും ഇതേ തുടര്‍ന്ന് അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ക്ഷുഭിതനമായതെന്നും ഷാരൂഖ് പിന്നീട് വിശദീകരിച്ചിരുന്നു. സംഭവെ തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഷാരൂഖിനെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അഞ്ചു വര്‍ഷത്തേക്കു വിലക്കിയെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

ശ്രീശാന്തിനു ഹര്‍ഭജന്റെ പ്രഹരം

ശ്രീശാന്തിനു ഹര്‍ഭജന്റെ പ്രഹരം

ഐപിഎല്ലില്‍ ശ്രീശാന്തുള്‍പ്പെട്ട മറ്റൊരു വിവാദ സംഭവം കൂടിയുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ സീസണിലെ ഒരു മല്‍സരത്തിനു ശേഷം കൊച്ചുകുട്ടിയെപ്പോലെ ശ്രീശാന്ത് വിതുമ്പിയത് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.
മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മല്‍സരത്തിനു ശേഷമായിരുന്നു ഇത്. മുംബൈ താരവും ദേശീയ ടീമിലെ സഹതാരവുമായ ഹര്‍ഭജന്‍ സിങ് പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്തിനെ ഗ്രൗണ്ടില്‍ വച്ച് മുഖത്തടിക്കുകയായിരുന്നു. എന്തായിരുന്നു ഭാജിയെ പ്രകോപിപ്പിച്ചത് എന്നതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. സംഭവത്തിനു ശേഷം ഭാജി ശ്രീശാന്തിനോട് മാപ്പു ചോദിച്ചിരുന്നു. എന്നാല്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഹര്‍ഭജന് മാച്ച് ഫീയുടെ 50 ശതമാനം പിഴയായി അടയ്‌ക്കേണ്ടി വന്നു.

Story first published: Wednesday, July 29, 2020, 16:08 [IST]
Other articles published on Jul 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X