Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാര്‍ജയില്‍ ക്രിക്കറ്റ് വിരുന്ന്, ടി20യെ കടത്തിവെട്ടും, ഇത് ടി10!! ഗെയ്ല്‍, റാഷിദ്.. കേരളത്തിനും ടീം

ഷാര്‍ജ: കുട്ടി ക്രിക്കറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി20യെപ്പോലും കടത്തിവെട്ടുന്ന ടൂര്‍ണമെന്റിന് ഷാര്‍ജ വീണ്ടും വേദിയാവുന്നു. 10 ഓവര്‍ വീതമുള്ള ടി10 ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ സീസണ്‍ ഷാര്‍ജയില്‍ നടക്കാനിരിക്കുകയാണ്. വെറും 90 മിനിറ്റ് കൊണ്ട് മല്‍സരം അവസാനിക്കുമെന്നതാണ് ടി10 ന്‍റെ പ്രധാന ആകര്‍ഷണം.

ലോക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളെയും ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാണാം. നവംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ടി10 ലീഗിന്റെ രണ്ടാമത്തെ സീസണ്‍ നടക്കുന്നത്. എട്ടു ടീമുകള്‍ കിരീടപ്രതീക്ഷയുമായി പോര്‍ഭൂമിയിലിറങ്ങും.

കേരളത്തിനും ടീം

കേരള കിങ്‌സെന്ന പേരില്‍ കേരളത്തിനുമൊരു ടീം ടി10 ലീഗില്‍ മാറ്റുരയ്ക്കുന്നുണ്ട്. നിലവിലെ ടി10 ചാംപ്യന്‍മാര്‍ കൂടിയാണ് കേരള കിങ്‌സ്.
പഞ്ചാബ് ലെജന്‍ഡ്‌സ്, മറാത്ത അറേബ്യന്‍സ്, ബംഗാള്‍ ടൈഗേഴ്‌സ്, ദി കറാച്ചിയന്‍സ്, രാജ്പൂത്ത്‌സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സ്, പാഖ്ത്തൂണ്‍സ് എന്നിവയാണ് ടി10 ലീഗിലെ മറ്റു ഫ്രാഞ്ചൈസികള്‍.

ഗെയ്ല്‍ കേരള ടീമില്‍

ഗെയ്ല്‍ കേരള ടീമില്‍

യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടി ക്രിക്കറ്റിലെ രാജാവായ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ പുതിയ സീസണില്‍ കേരള കിങ്‌സിനൊപ്പമാണ്. ഐപിഎല്ലില്‍ മുന്‍ ആര്‍സിബി പരിശീലകനായിരുന്ന ഡാനിയേല്‍ വെറ്റോറിയാണ് കേരള ടീമിന്റെ കോച്ച്.
കിരോണ്‍ പൊള്ളാര്‍ഡ്, സൊഹൈല്‍ തന്‍വീര്‍, ഇയോന്‍ മോര്‍ഗന്‍, ജുനൈദ് ഖാന്‍, സന്ദീപ് ലാമിച്ചാനെ, ടോം കറെന്‍, നിറോഷന്‍ ഡിക്ക്‌വെല്ല, ഇമ്രാന്‍ നസീര്‍ എന്നിവരെയും കേരളം തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ സീസണിലെ റണ്ണറപ്പായ പഞ്ചാബി ലെജന്‍ഡ്‌സില്‍ ഇന്ത്യയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ സഹീര്‍ ഖാന്‍, ഉമര്‍ അക്മല്‍, ലൂക്ക് റോഞ്ചി, ലിയാം പ്ലങ്കെറ്റ്, മുഹമ്മദ് സമി, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരടക്കമുള്ള പ്രമുഖരുണ്ട്.

വേറെയും സൂപ്പര്‍ താരങ്ങള്‍

വേറെയും സൂപ്പര്‍ താരങ്ങള്‍

മോര്‍നെ മോര്‍ക്കല്‍, കുശാല്‍ പെരേര, ജാസണ്‍ റോയ്, സാം ബില്ലിങ്‌സ് എന്നിവര്‍ ബംഗാള്‍ ടൈഗേഴ്‌സിനായും അഫ്ഗാന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, അലെക്‌സ് ഹെയ്ല്‍സ്, കംറാന്‍ അക്മല്‍, ലസിത് മലിങ്ക, ജെയിംസ് ഫോക്‌നര്‍, ബ്രെന്‍ഡന്‍ ടെയ്‌ലര്‍ എന്നിവര്‍ മറാത്ത അറേബ്യന്‍സിനായും ഇറങ്ങും.
കോളിന്‍ മണ്‍റോ, ഡേവിഡ് വില്ലി, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ പാഖ്തൂണ്‍ ടീമിനായും മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഷഹ്‌സാദ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ രാജ്പൂത്ത് ടീമിനായും ജോഫ്ര ആര്‍ച്ചര്‍, തിസാര പെരേര, ഡേവിഡ് മലാന്‍ എന്നിവര്‍ കറാച്ചിയന്‍സ് ടീമിലാണ്.

ആദ്യ ടി10 ടൂര്‍ണമെന്റ്

ആദ്യ ടി10 ടൂര്‍ണമെന്റ്

ഐസിസി അംഗീകരിച്ച ലോകത്തിലെ തന്നെ ഏക ടി10 ലീഗ് കൂടിയാണിത്. 2017ലാണ് ടൂര്‍ണമെന്റ് നിലവില്‍ വന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖ താരങ്ങളെ പുതിയ സീസണിലെ ടി10 ലീഗില്‍ കാണാനാവുമെന്ന് ടി10 ലീഗ് ചെയര്‍മാന്‍ ഷജിയുള്‍ മുള്‍ക്ക് പറഞ്ഞു.
ടി10 ലീഗിന്റെ പ്രചാരം വര്‍ധിക്കുന്നതിന്റെ തെളിവാണ് വമ്പന്‍ താരങ്ങളുടെ വരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Saturday, September 29, 2018, 11:16 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+