വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

അഞ്ചു കളിക്കാരെ അറിയാം

അന്താരാഷ്ട്ര ടി20 മല്‍സരങ്ങളെപ്പോലും വെല്ലുന്ന തരത്തിലേക്കു ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് ഐപിഎല്‍. ഐസിസിയുടെ ടി20 ലോകകപ്പിനേക്കാള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐപിഎല്ലാണെന്നു പറയുകയാണെങ്കില്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. അണ്‍ക്യാപ്ഡ് താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദി തന്നെയാണ് ഐപിഎല്‍.

ഇന്ത്യ കൂടുതല്‍ തവണ തോല്‍പ്പിച്ച ടീമുകളെ അറിയുമോ? മൂന്നു പേര്‍ക്കെതിരേ സെഞ്ച്വറി വിജയംഇന്ത്യ കൂടുതല്‍ തവണ തോല്‍പ്പിച്ച ടീമുകളെ അറിയുമോ? മൂന്നു പേര്‍ക്കെതിരേ സെഞ്ച്വറി വിജയം

എന്നാല്‍ ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസിക്കായി മിന്നുന്ന പ്രകടനം നടത്തിയതുകൊണ്ടു മാത്രം ഒരു താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റിലും അത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഐപിഎല്ലില്‍ ഹീറോസാവുകയും ദേശീയ ടീമിനൊപ്പം ടി20യില്‍ ഇതിനു സാധിക്കാതെ പോവുകയും ചെയ്ത കളിക്കാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന കളിക്കാരില്‍ ഒരാളാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റും ബോളും കൊണ്ടു നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. ഐപിഎല്ലില്‍ ഇതുവരെ 107 മല്‍സരങ്ങളില്‍ നിന്നായി 147.59 സ്‌ട്രൈക്ക് റേറ്റോടെ 1963 റണ്‍സ് ഹാര്‍ദിക്കിന്റെ പേരിലുണ്ട്. കൂടാതെ 50 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

2

എന്നാല്‍ ദേശീയ ടീമില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിനു ഇനിയും സാധിച്ചിട്ടില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 44 ഇന്നിങ്‌സുകളില്‍ നിന്നായി 770 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. 147.22 ആണ് ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. ബൗളിങിലാവട്ടെ താരം വീഴ്ത്തിയത് 42 വിക്കറ്റുകളുമാണ്.

പിയൂഷ് ചൗള

പിയൂഷ് ചൗള

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പിയൂഷ് ചൗളയാണ് ദേശീയ ടീമിനൊപ്പം ടി20യില്‍ നിരാശപ്പെുത്തിയെങ്കിലും ഐപിഎല്ലില്‍ കസറിയ രണ്ടാത്തെ താരം. ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കായി 156 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

T20 World Cup 2022: സഞ്ജുവടക്കം വെയ്റ്റിങ്, മൂന്നു പേര്‍ ലോകകപ്പോടെ ടി20 മതിയാക്കും!

4

2014ലെ ഐപിഎല്‍ കിരീടമുയര്‍ത്തിയ കെകെആര്‍ ടീമിന്റെ ഭാഗം കൂടിയായിരുന്നു ചൗള.പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി വെറും ഏഴു ടി20കളില്‍ മാത്രമ ചൗളയ്ക്കു കളിക്കാനായുള്ളൂ. ഇവയില്‍ നിന്നും ലഭിച്ചത് നാലു വിക്കറ്റുകള്‍ മാത്രമാണ്. 2010ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ചൗള.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലിലും ഇതിഹാസമായി തന്നെയാണ് കളി മതിയാക്കിയത്. 2011 മുതല്‍ 21 വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എല്ലാമെല്ലാമായിരുന്നു എബിഡി. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

6

ഐപിഎല്ലില്‍ 162 ഇന്നിങ്‌സുകളില്‍ നിന്നും 5056 റണ്‍സ് അടിച്ചെടുത്താണ് എബിഡി വിരമിച്ചത്. 152.38 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. മൂന്നു സെഞ്ച്വറികളും അദ്ദേഹം ഐപിഎല്ലില്‍ നേടി.
അതേസമയം, സൗത്താഫ്രിക്കയ്ക്കു വേണ്ടി 78 ടി20കളിലാണ് എബിഡി കളിച്ചത്. ഇവയില്‍ നേടാനായതാവട്ടെ 1672 റണ്‍സുമാണ്. ഒരു സെഞ്ച്വറി പോലും ഇക്കൂട്ടത്തില്‍ ഇല്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമില്‍ 'സന്ദര്‍ശകനായി' വന്നുപോവുന്ന സഞ്ജു സാംസണും ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള ബാറ്ററാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ 138 മല്‍സരങ്ങളില്‍ നിന്നും 135.72 സ്‌ട്രൈക്ക് റേറ്റോടെ 3526 റണ്‍സ് സഞ്ജുവിന്റെ പേരിലുണ്ട്. മൂന്നു സെഞ്ച്വറികളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 2021ലെ ഐപിഎല്ലില്‍ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

8

അതേസമയം, ഇന്ത്യന്‍ ടീമിനു വേണ്ടി വെറും 14 ടി20കളില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. നേടിയതാവട്ടെ 251 റണ്‍സുമാണ്. ഒരു ഫിഫ്റ്റിയാണ് അദ്ദേഹം ഇതുവരെ നേടിയത്. ഈ വര്‍ഷം അയര്‍ലാന്‍ഡിനെതിരേ നേടിയ 77 റണ്‍സായിരുന്നു ഇത്. തന്റെ കഴിവ് തെളിയിക്കാന്‍ ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് സഞ്ജുവിനെ സംബന്ധിച്ച് പ്രധാന തിരിച്ചടി.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇതുവരെ 206 മല്‍സരങ്ങളില്‍ നിന്നും 6244 റണ്‍സ് അദ്ദേഹം ഐപിഎല്ലില്‍ അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും 47 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 106 റണ്‍സാണ് ധവാന്റെ ഉയര്‍ന്ന സ്‌കോര്‍.

10

അതേസമയം, ഇന്ത്യക്കു വേണ്ടി 68 ടി20കളിലാണ് അദ്ദേഹത്തിനു കളിക്കാനായത്. ഇവയില്‍ നിന്നു നേടിയത് 1759 റണ്‍സുമാണ്. 11 ഫിഫ്റ്റികളടക്കമാണിത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ധവാനു ടി20 ടീമില്‍ സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. നിലവില്‍ ഏകദിനത്തില്‍ മാത്രമേ അദ്ദേഹം ടീമിലേക്കു പരിഗണിക്കപ്പെടാറുള്ളൂ.

Story first published: Tuesday, July 19, 2022, 22:54 [IST]
Other articles published on Jul 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X