വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'റ്റാറ്റാ' ഐപിഎല്‍, ഇനി ടീം ഇന്ത്യയുടെ ഊഴം- വരാനിരിക്കുന്ന ഷെഡ്യൂള്‍ അറിയാം

സൗത്താഫ്രിക്കയുമായിട്ടാണ് അടുത്ത പരമ്പര

ഐപിഎല്‍ പൂരത്തിനു കൊടിയിറങ്ങി, ഇനി ടീം ഇന്ത്യയുടെ ഊഴമാണ്. ഏകദേശം മൂന്നു മാസത്തിനു ശേഷം ദേശീയ ടീം വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളുടെ പോരാട്ടച്ചൂടിലേക്കു വരികയാണ്. തിരക്കേറിയ മല്‍സരങ്ങളാണ് രോഹിത് ശര്‍മയെയും സംഘത്തെയും ഇനിയുള്ള മല്‍സരങ്ങളില്‍ കാത്തിരിക്കുന്നത്. അടുത്ത ആറു മാസത്തിനിടെ രണ്ടു ടൂര്‍ണമെന്റുകളടക്കം നാട്ടിലും വിദേശത്തും ഇന്ത്യക്കു നിരവധി മല്‍സരങ്ങളുണ്ട്.

സൗത്താഫ്രിക്കയുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനു വീണ്ടും തുടക്കം കുറിക്കുന്നത്. ജൂണ്‍ ഒമ്പതിനാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇന്ത്യയുടെ വരാനിരിക്കുന്ന മല്‍സരങ്ങളെക്കുറിച്ചുള്ള വിശദമായ ഷെഡ്യൂള്‍ പരിശോധിക്കാം.

rohit sharma rahul dravid


ജൂണ്‍ ഒമ്പതിനു സൗത്താഫ്രിക്കയുമായി അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ള സീനിയര്‍ കളിക്കാര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.
സൗത്താഫിക്കയുമായുള്ള പരമ്പയ്ക്കു ശേഷം അയര്‍ലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ രണ്ടു ടി20കള്‍ കളിക്കും. ജൂണ്‍ അവസാനത്തോടെയാണിത്. വിവിഎസ് ലക്ഷ്മണായിരിക്കും പര്യടനത്തില്‍ ടീമിനെ പരിശീലിപ്പിക്കുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാാണ്ഡ്യ പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായേക്കും.

indian team

ജൂണ്‍-ജൂലൈ മാസങ്ങളിലായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലും പര്യടനം നടത്തുന്നുണ്ട്. ഒരു ടെസ്റ്റും മൂന്നു വീതം ടി20കളും ഏകിദനങ്ങളുമാണ് പര്യടനത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം മാറ്റി വയ്ക്കപ്പെട്ട അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റ് മാറ്റിവയ്ക്കപ്പെട്ടിരുന്നു. ഇതാണ് ജൂലൈയില്‍ നടക്കാന്‍ പോവുന്നത്. പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കുകയാണ്.
ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തും. അവിടെ മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണി ഇന്ത്യക്കുള്ളത്.

indian team 3

വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്കു പറക്കും. രണ്ടു ടി20കളുടെ പരമ്പരയാണ് ആഗസ്റ്റില്‍ ഇന്ത്യ കളിക്കുന്നത്. ഇതിനു ശേഷം ശ്രീലങ്കയില്‍ തന്നെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലും ടീം മാറ്റുരയ്ക്കും. ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായിട്ടാണിത്. ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് അണിനിരക്കുന്നത്. ഫൈനലിലെത്തിയാല്‍ ചുരുങ്ങുയത് അഞ്ചു മല്‍സരങ്ങളെങ്കിലും ഇന്ത്യക്കുണ്ടാവും.

rohit sharma

അതിനു ശേഷം സപ്തംബറില്‍ ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു ടി20കളുല്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നുണ്ട്. തുടര്‍ന്ന് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുക്ക ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ മാറ്റുരയ്ക്കും. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അതിനു മുമ്പ് 25നടുത്ത് മല്‍സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ട്.

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20

ടീം കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ

Story first published: Tuesday, May 31, 2022, 13:48 [IST]
Other articles published on May 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X