ലോകകപ്പിലെ വിവാദം ആവര്‍ത്തിക്കില്ല; മത്സരം സമനിലയിലായാല്‍ പുതിയ വഴിയുമായി ഓസ്‌ട്രേലിയ
സിഡ്‌നി: പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരം സമനിലയിലായാല്‍ വിജയികളെ കണ്ടെത്തുന്നതിന് പുതിയ രീതിയുമായി ഓസ്‌ട്രേലിയ. ബിഗ് ബാഷ് ടി20 ലീഗില്‍ പുതിയ നിയമം അവതരിപ്പിക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. നിലവില്‍ ഒരു സൂപ്പര്‍ ഓവര്‍ നല്‍കി വിജയികളെ കണ്ടെത്തുകയാണ് രീതി. എന്നാല്‍, ഈ ഓവറിലെ മത്സരവും സമനിലയിലായാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ തീരുമാനിക്കും.
അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയികളായത് ബൗണ്ടറികളുടെ എണ്ണം പരിഗണിച്ചാണ്. 50 ഓവറിലും പിന്നീട് സൂപ്പര്‍ ഓവറിലും മത്സരം സമനിലയിലായതിനെ തുടര്‍ന്നായിരുന്നു ഇംഗ്ലണ്ടിനെ ഈ രീതിയില്‍ വിജയികളായി പ്രഖ്യാപിച്ചത്. ഇത് ഏറെ വിവാദമാവുകയും ചെയ്തു. മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

ഇത്തരം വിവാദം ഒഴിവാക്കാനാണ് ഓസ്‌ട്രേലിയ പുതിയ രീതി അവതരിപ്പിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ നല്‍കാനാണ് തീരുമാനം. ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ മറ്റൊന്നുകൂടി നല്‍കും. ഏതെങ്കിലും തരത്തില്‍ മത്സരം നടക്കാതിരിക്കുകയോ മറ്റോ ചെയ്താല്‍ ലീഗില്‍ മുന്നിലുള്ള ടീമിന് കിരീടം നല്‍കാനും ബിഗ് ബാഷ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകളുടേയും പുരുഷന്മാരുടേയും ബിഗ് ബാഷില്‍ പുതിയ നിയമം നടപ്പാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications