Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് താരത്തിന് മത്സരത്തിനിടെ തലകറക്കം; ആശുപത്രിയിലെത്തിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷിനിടെ ദേശീയ ടീമംഗം നഥാന്‍ കോള്‍ട്ടര്‍ നില്ലിനെ തലകറക്കത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന് വേണ്ടി കളിക്കുന്ന കോള്‍ട്ടര്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ കളിച്ചുകൊണ്ടിരിക്കെ അഡ്‌ലെയ്ഡ് ഓവലില്‍ വെച്ചായിരുന്നു സംഭവം. തലകറക്കം അനുഭവപ്പെട്ടയുടന്‍ കോള്‍ട്ടര്‍നില്‍ പിച്ചില്‍ ഇരിക്കുകയായിരുന്നു.

Nathan

മത്സരത്തിന്റെ 18-ാം ഓവറില്‍ നന്നായി പന്തെറിഞ്ഞിരുന്നു താരം. ആദ്യ പന്തില്‍ തന്നെ ഒരു വിക്കറ്റ് വീഴ്ത്തുകയും തുടര്‍ന്നുള്ള മൂന്നു പന്തുകളില്‍ ബൗണ്ടറി വഴങ്ങാതിരിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ ഹാരി നില്‍സണ്‍ ഒരു ബൗണ്ടറി കണ്ടെത്തി. ഇതിന് പിന്നലെ സഹകളിക്കാര്‍ക്ക് സൂചന നല്‍കി കോള്‍ട്ടര്‍ നില്‍ സംസാരിക്കുന്നത് കാണാമായിരുന്നു.

കളിതുടര്‍ന്നെങ്കിലും അടുത്ത പന്തില്‍ ഹാരി ഒരു സിക്‌സറും സ്വന്തമാക്കി. ഇതോടെ കൂടുതല്‍ അവശനായ താരം മൈതാനത്തിരുന്നു. ഉടന്‍തന്നെ കോള്‍ട്ടര്‍ നില്ലിനെ മൈതാനത്തുനിന്നും പുറത്തേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റി. നില്ലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

Story first published: Saturday, February 9, 2019, 17:50 [IST]
Other articles published on Feb 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+