ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് കൂടിയാണ് അദ്ദേഹം. റണ്‍സ് വഴങ്ങാന്‍ രപിശുക്കനായ ബുംറയുടെ യോര്‍ക്കറുകള്‍ എത്ര മികച്ച ബാറ്റ്സ്മാന്റെയും പ്രതിരോധം ഭേദിക്കും. എന്നാല്‍ ടി20യില്‍ ഒരു നോബോള്‍ പോലുമില്ലാതെ ഏറ്റവമധികം ബോളുകളെറിഞ്ഞ ഇന്ത്യക്കാരുടെ ആദ്യ അഞ്ചില്‍ ബുംറയില്ലെന്നതാണ് ആശ്ചര്യകരം.
ടോപ്പ് ഫൈവിലെ നാലു പേരും സ്പിന്നര്‍മാരാണെന്നതാണ് മറ്റൊരു കൗതുകം. ഒരേയൊരു പേസര്‍ മാത്രമേ ഈ എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റിലുള്ളൂ. അതു സ്വിങ്ബൗളിങിലെ സെന്‍സേഷനായ ഭുവനേശ്വര്‍ കുമാറാണ് ഈ പട്ടികയിലെ ഒന്നാമനും ഭുവി തന്നെയാണ്. 1034 ബോളുകളുമായാണ് ഭുവി തലപ്പത്തു നില്‍ക്കുന്നത്. മറ്റൊരു ഇന്ത്യന്‍ ബൗളറും നോ ബോള്‍ വഴങ്ങാതെ ടി20യില്‍ ഇത്രയും പന്തുകളെറിഞ്ഞിട്ടില്ല.
IND vs SL: എവിടേക്കാണെന്ന് ചഹര്‍, സഞ്ജുവിന്റെ ക്ലാസിക് മറുപടി- ഏറ്റെടുത്ത് ആരാധകര്‍
വനിതാ ക്രിക്കറ്റിലെ ഏറ്റവും സുന്ദരിയായ താരമാര് ? ടോപ് ഫൈവിനെ അറിയാം
650ന് മുകളില്‍ ബൗള്‍ ചെയ്ത ഏക ബൗളറും അദ്ദേഹമാണ്. നിലവില്‍ ടി20 ടീമിന്റെ ഭാഗമായ വാഷിങ്ടണ്‍ സുന്ദറാണ് 621 ബോളുകളുമായി ലിസ്റ്റിലെ രണ്ടാമന്. കുല്‍ദീപ് യാദവ് (453 ബോളുകള്‍), ക്രുനാല്‍ പാണ്ഡ്യ (398), മുന്‍ താരം സുരേഷ് റെയ്ന (349) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.
ഇവരില്‍ ആദ്യത്തെ നാലു പേരില്‍ മൂന്നു പേരും ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ഭാഗമാണ്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് ഇവര്‍ കളിക്കുന്നത്. പര്യനത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഭുവിയാണ്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളില്‍ കളിക്കുന്നതിനായി ഇന്ത്യന്‍ സംഘം ലങ്കയിലേക്കു തിരിച്ചുകഴിഞ്ഞു.