Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന് വധഭീഷണി!

മീററ്റ്: ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനും പിതാവിനും വധഭീഷണി. മീററ്റിലെ ഒരു ഭൂമി ഇടപാട് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് നേരെ വധഭീഷണി ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു. ഇഞ്ചോലി പോലീസില്‍ ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍പാല്‍ സിംഗ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ബുലന്ദ്ശര്‍ ജില്ലയിലെ രണ്‍വീര്‍ സിംഗ് എന്നയാളുമായി കിരണ്‍പാല്‍ സിംഗ് 80 ലക്ഷം രൂപയുടെ ഒരു ഭൂമി ഇടപാട് നടത്തിയിരുന്നു. രണ്‍വീര്‍ സിംഗ് ഒരു കൊലപാതകക്കേസില്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഏപ്രില്‍ മാസത്തിലാണ് ഭുവിയുടെ കുടുംബം രണ്‍വീറിന് പണം കൊടുത്തത്. എന്നാല്‍ രണ്‍വീര്‍ ഇതുവരെ ഭൂമി എഴുതിക്കൊടുത്തിട്ടില്ലത്രെ.

bhuvneshwarkumar

ഭൂമി നല്‍കിയില്ല എന്ന് മാത്രമല്ല ഭുവനേശ്വറിന്റെ പിതാവ് നല്‍കിയ പണം മടക്കിനല്‍കാനും ഇയാള്‍ തയ്യാറല്ല. പണം തിരിച്ചുചോദിച്ചപ്പോള്‍ ഭുവനേശ്വറിനെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. രണ്‍വീര്‍ സിംഗിനും മറ്റ് അഞ്ച് പേര്‍ക്കും എതിരെ ഇഞ്ചോലി പോലീസ് കേസെടുത്തു. മീററ്റിലാണ് ഭുവനേശ്വര്‍ കുമാറിന്റെ കുടുംബം താമസിക്കുന്നത്.

ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഭുവനേശ്വര്‍ കുമാര്‍ ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ്. സ്വിംഗും കൃത്യതയും കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന ഭുവി കളിക്കളത്തില്‍ പൊതുവേ അതീവ ശാന്തനായാണ് അറിയപ്പെടുന്നത്. ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ താരമാണ് ഭുവനേശ്വര്‍ കുമാര്‍.

Story first published: Monday, August 10, 2015, 12:42 [IST]
Other articles published on Aug 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+