വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭുവിയെ ഇന്ത്യക്കു വേണമായിരുന്നു, ഒഴിവാക്കിയതല്ല!- താരത്തിനു ടെസ്റ്റ് മതിയായെന്ന് വെളിപ്പെടുത്തല്‍

ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ പരമ്പരകളില്‍ ഭുവി കളിച്ചിരുന്നു

ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒഴിവാക്കപ്പെട്ടത് വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു. കാരണം മികച്ച സ്വിങ് ബൗളറായ ഭുവിക്കു ഏറെ അനുകൂലമായ സാഹചര്യമാണ് അവിടുത്തേത്. അതുകൊണ്ടു തന്നെ മറ്റാരേക്കാളും മുന്‍പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന പേസര്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഭുവിക്കു ഇടമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഭുവിയെ ഒഴിവാക്കിയതല്ലെന്നും മറിച്ച് ടീമില്‍ അദ്ദേഹം വേണമെന്നാണ് ടീം മാനേജ്‌മെന്‍റെ ആഗ്രഹിച്ചിരുന്നതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷെ ടെസ്റ്റില്‍ കളിക്കാന്‍ ഭുവി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതു കാരണമാണ് പരിഗണിക്കാതിരുന്നതെന്നും അവര്‍ പറയുന്നു.

ഭുവിക്കു ടെസ്റ്റ് മടുത്തു

ഭുവിക്കു ടെസ്റ്റ് മടുത്തു

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ടെസ്റ്റിനോടുള്ള പാഷന്‍ അദ്ദേഹത്തിനു നഷ്ടമായിരിക്കുകയാണ്. ടെസ്റ്റിനു വേണ്ടി നടത്താറുള്ള കഠിനമായ പരിശീല രീതികള്‍ ഭുവി കുറച്ചു സീണുകള്‍ക്കു മുമ്പ് തന്നെ അവസാനിപ്പിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു കൂടുതല്‍ പരിഗണന നല്‍കുന്ന താരം അതിനു കൂടുതല്‍ ഗുണം ചെയ്യുന്ന പരിശീലനമുറകളാണ് പിന്തുടരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ടെസ്റ്റ് മറന്നേക്കൂ, 10 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ പോലും ഭുവിക്കു പഴയ താല്‍പ്പര്യമില്ല. ടീം ഇന്ത്യക്കാണ് ഇതിന്റെ നഷ്ടമെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടായിരുന്ന ബൗളര്‍ ഭുവിയാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 ഭുവിയുടെ പ്രകടനം

ഭുവിയുടെ പ്രകടനം

ഏതു ഫോര്‍മാറ്റിലും, നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്ന പേസറാണ് ഭുവി. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനുള്ളള അസാധാരണ മികവാണ് അദ്ദേഹത്തെ മറ്റു ബൗളര്‍മാരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. 21 ടെസ്റ്റുകളില്‍ നിന്നും നാല് അഞ്ചുസ വിക്കറ്റ് നേട്ടമുള്‍പ്പെടെ 63 വിക്കറ്റുകള്‍ ഭുവി വീഴ്ത്തിയിട്ടുണ്ട്. 82 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ഇംഗ്ലണ്ടില്‍ ഇതുവരെ അഞ്ചു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹത്തിനു ലഭിച്ചത് 19 വിക്കറ്റുകളാണ്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു വന്നാല്‍ 117 ഏകദിനങ്ങളില്‍ നിന്നും 138 വിക്കറ്റുകള്‍ ഭുവി വീഴ്ത്തി. 48 ടി20കളില്‍ 45 വിക്കറ്റുകളും താരത്തിനു ലഭിച്ചു.

 തുടര്‍ച്ചയായ പരിക്കുകള്‍

തുടര്‍ച്ചയായ പരിക്കുകള്‍

തുടര്‍ച്ചയായ പരിക്കുകളാണ് 31 കാരനായ ഭുവിയുടെ കരിയറിലെ ഏറ്റവും വലിയ വില്ലനായി മാറിയിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരുപാട് തവണ പരിക്കേറ്റതു കാരണം ഇന്ത്യക്കൊപ്പം നിരവധി മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായി. 2020ലെ ഐപിഎല്ലിനിടെ കാല്‍ത്തുടയ്‌ക്കേറ്റ പരിക്കു കാരണം ഓസീസ് പര്യടനത്തിലും ഭുവിക്കു പുറത്തിരിക്കേണ്ടിവന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹം വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. ഈ പരമ്പരകയില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു. ഇതോടെ ടെസ്റ്റ് ടീമിലേക്കും ഭുവി മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു.

 ഇഷാന്ത് നട്ടെല്ല്

ഇഷാന്ത് നട്ടെല്ല്

ഭുവിയുടെ അഭാവത്തില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ ഇഷാന്ത് ശര്‍മയായിരിക്കും ഇന്ത്യന്‍ പേസ് ബൗളിങിന്റെ നട്ടെല്ല്. എന്നാല്‍ ഇടയ്ക്കിടെ പരിക്കുകള്‍ പറ്റുന്ന പ്രകൃതമായതിനാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ ഷമി എന്നിവരുടെ ഉത്തരവാദിത്വം വര്‍ധിക്കും. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരെയും ടീം മാനേജ്‌മെന്റ് കൂടുതല്‍ ആശ്രയിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ഉമേഷ് യാദവ് ടീമിലുണ്ടെങ്കിലും മികച്ച പ്രകടനം ഉറപ്പു പറയാന്‍ സാധിക്കാത്ത താരമാണ്. സ്റ്റാന്റ്‌ബൈ താരമായെത്തിയ പുതുമുഖ പേസര്‍ ആവേശ് ഖാന്‍ പരമ്പരയുടെ കണ്ടെത്തലായി മാറിയേക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Story first published: Saturday, May 15, 2021, 12:21 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X