അദ്ദേഹം സ്വിങ് ബൗളിങ്ങിനെതിരേ കളിക്കാന്‍ പ്രയാസപ്പെടാറുണ്ട്. പ്രത്യേകിച്ച് ഔട്ട് സ്വിങ്ങറുകള്‍.ഇതാണ് പലപ്പോഴും ഗെയ്ലിനെതിരേ പ്രയോഗിക്കാറ്. 2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി 175 റണ്‍സ് ഗെയ്ല് നേടിയിരുന്നു. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇതാണ്. അന്നത്തെ മത്സരത്തില്‍ പൂനെയുടെ മിക്ക ബൗളര്‍മാരും നന്നായി തല്ലുവാങ്ങിയപ്പോള്‍ ഭുവനേശ്വര്‍ നാല് ഓവറില്‍ വഴങ്ങിയത് വെറും 23 റണ്‍സാണ്. 5.75 ആയിരുന്നു ഇക്കോണമി റേറ്റ്. ഈ മത്സരത്തിലും ഗെയ്ലിനെതിരേ പ്രയോഗിച്ചത് സ്വിങ് ബൗളിങ്ങായിരുന്നുവെന്നാണ് ഭുവി പറഞ്ഞത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.
ആദ്യ മത്സരം കളിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ കുറച്ചു പന്തുകള്‍ എറിഞ്ഞ ശേഷം ധൈര്യം തോന്നിയെന്നും ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്തു. ജസ്പ്രീത് ബൂംറയ്ക്കൊപ്പം പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ഭുവി. എന്നാല്‍ പരിക്ക് സമീപകാലത്തായി അദ്ദേഹത്തെ വേട്ടയാടുകയാണ്. പരിക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഭുവിക്ക് നഷ്ടമായിരുന്നു. നിലവില്‍ പരിക്ക് ഭേദമായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഭുവി. സ്വിങ് ബൗളിങ്ങുകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ഭുവി ഇന്ത്യക്കുവേണ്ടി 21 ടെസ്റ്റില്‍ നിന്ന് 63 വിക്കറ്റും 114 ഏകദിനത്തില്‍ നിന്ന് 132 വിക്കറ്റും 43 ടി20യില്‍ നിന്ന് 41 വിക്കറ്റുമാണ് വീഴ്ത്തിയത്. 117 ഐപിഎല്ലില്‍ നിന്നായി 133 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, പൂനെ വാരിയേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടിയാണ് ഭുവി ഐപിഎല്ലില്‍ കളിച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഭുവിയുണ്ടാകുമോയെന്ന് വ്യക്തമല്ല. പരിക്ക് ഭേദമായെങ്കിലും ഫോം വീണ്ടെടുക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യതയേറെയാണ്. ഡിസംബറില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയാവും ഭുവിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ടെസ്റ്റില്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ ഇവരില്‍ ഒരാള്‍ക്കാവും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുക. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷമിക്കാണ് അല്‍പ്പം മുന്‍തൂക്കം.