മൂന്നു ഫോര്‍മാറ്റിലും കളിക്കണം- ടെസ്റ്റിനോട് താല്‍പ്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭുവി

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഭുവിക്കു ടെസ്റ്റില്‍ ഒട്ടും താപ്പര്യമില്ലെന്നും ഇതു കാരണമാണ് ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതു ശുദ്ധ അസംബന്ധമാണെന്നു ഭുവി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

എനിക്കു ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കളിക്കാന്‍ ആഗ്രഹമില്ലെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനു വേണ്ടിയാണിത്. ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കാതെയാണ് മൂന്നു ഫോര്‍മാറ്റുകള്‍ക്കും വേണ്ടി ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്താറുള്ളത്. തുടര്‍ന്നും ഇതു തന്നെ ചെയ്യും.
നിര്‍ദേശം- ഉറവിടങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ നിഗമനങ്ങള്‍ ദയവു ചെയ്ത് എഴുതരുത് എന്നായിരുന്നു ഭുവി ട്വീറ്റ് ചെയ്തത്.

WTC: ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എങ്ങനെ? ഹാട്രിക്ക് തൂത്തുവാരല്‍, തോറ്റത് ഒരു പരമ്പര മാത്രം

ഐപിഎല്‍ തന്നെ ലോകത്തിലെ നമ്പര്‍ വണ്‍, പക്ഷെ ഒരു കാര്യത്തില്‍ പിഎസ്എല്‍ മുന്നില്‍!- പാക് താരം

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഭുവിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ടീം മാനേജ്‌മെന്റ് അദ്ദേഹം ടീമില്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ടെസ്റ്റില്‍ കളിക്കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നുമായിരുന്നു ബിസിസിഐ ഉറവിടങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യക്കു വേണ്ടി ഭുവി ടെസ്റ്റില്‍ കളിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ടെസ്റ്റിനോടുള്ള പാഷന്‍ അദ്ദേഹത്തിനു നഷ്ടമായിട്ടുണ്ട്. ടെസ്റ്റ് മാത്രമല്ല ഏകദിനത്തില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ പോലും ഭുവിക്കു ഇപ്പോള്‍ താല്‍പ്പര്യമില്ല. ടി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പേസറുടെ നീക്കം. ഇന്ത്യന്‍ ക്രിക്കറ്റിനാണ് ഇതോടെ വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പ്, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നിവയില്‍ ഏറ്റവുമാദ്യം ടീമില്‍ സ്ഥാനം ഉറപ്പുണ്ടായിരുന്ന ബൗളര്‍ ഭുവിയായിരുന്നു ചില ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരുന്നു.

ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ഭുവി മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അപകടകാരിയാണ്. 21 ടെസ്റ്റുകളില്‍ നിന്നും നാല് അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 63 വിക്കറ്റുകള്‍ ഭുവി വീഴ്ത്തി. ഇംഗ്ലണ്ടില്‍ ഇതുവരെ അഞ്ചു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹത്തിനു ലഭിച്ചത് 19 വിക്കറ്റുകളാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 117 ഏകദിനങ്ങളില്‍ നിന്നും 138 വിക്കറ്റുകള്‍ ഭുവി വീഴ്ത്തി. 48 ടി20കളില്‍ 45 വിക്കറ്റുകളും താരത്തിനു ലഭിച്ചു.

പരിക്കുകളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭുവിയെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നു ഇന്ത്യക്കു വേണ്ടി ഭൂരിഭാഗം മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായിരുന്നു. അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലൂടെയാണ് വലിയൊരു ഇടവേളയ്ക്കു ശേഷം ഭുവി ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ഇവയില്‍ ശ്രദ്ധേയമായ പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും ഭുവി കളിച്ചിരുന്നു. പക്ഷെ ഇന്ത്യക്കൊപ്പമുള്ള ഫോം എസ്ആര്‍എച്ചില്‍ ആവര്‍ത്തിക്കാന്‍ പേസര്‍ക്കു സാധിച്ചില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 15, 2021, 19:01 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X