Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന മൂന്ന് ഏകദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഭുവിയും ബുംറയും ടീമില്‍, ഷമി പുറത്ത്

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേസര്‍ മുഹമ്മദ് ഷമിക്ക് സ്ഥാനം നഷ്ടമായി. മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയിട്ടില്ല.

വിശാഖപട്ടണത്തില്‍ ഹീറോയായി കോലിയും ഹോപ്പും... ഇരു ടീമിനും അര്‍ഹിച്ചത് സമനില തന്നെ
വിന്‍ഡീസിനെതിരേ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ഈ കുറവ് നികത്താനാണ് ഡെത്ത് ബൗളറായ ബുംറയെയും ഭുവിയെയും ടീമിലേക്ക് ഇന്ത്യ തിരിച്ചുവിളിക്കാന്‍ കാരണം. കേദര്‍ യാദവിനെ തിരിച്ചുവിളിക്കുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് പ്രഖ്യാപിച്ച 15 അംഗ ടീമില്‍ താരത്തിന് ഇടം നേടാനായില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും നിറംമങ്ങിയതാണ് ഷമിക്ക് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഒന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 81 റണ്‍സ് താരം വിട്ടുകൊടുത്തിരുന്നു. രണ്ടാം ഏകദിനത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ ഷമി 59 റണ്‍സാണ് വഴങ്ങിയത്. റണ്‍സ് വഴങ്ങുന്നതില്‍ ഉമേഷ് യാദവും ഷമിക്കൊപ്പമായിരുന്നെങ്കിലും താരത്തെ 15 അംഗ ടീമില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ.

cricktteam

ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഖലീല്‍ അഹ്മദ്, ഉമേഷ് യാദവ്, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ.

Story first published: Thursday, October 25, 2018, 16:46 [IST]
Other articles published on Oct 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+