Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക് ഹീറോ ഷമിയോ, ഭുവിയോ വേണ്ടത്? സച്ചിന്റെ ഉത്തരം ഞെട്ടിക്കും... കാരണവുമുണ്ട്

മുംബൈ: ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ വ്യാഴാഴ്ച മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടുന്നത്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ വിരാട് കോലിയും സംഘവും സെമി ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കും. വിന്‍ഡീസിനെതിരായ കളിയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റമുണ്ടാവുമോയെന്നാണ് അറിയാനുള്ളത്.

അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ കളിയില്‍ തട്ടിയും മുട്ടിയും ജയിച്ച ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. പരിക്കു മൂലം കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുമോയെന്നും ഉറപ്പില്ല. ഭുവിക്കു പകരം ടീമിലെത്തിയ മുഹമ്മദ് ഷമി ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റുമായി ടൂര്‍ണമെന്റിലെ തന്റെ കന്നി മല്‍സരം ഗംഭീരമാക്കിയിരുന്നു. ഇവരില്‍ ആരെ വിന്‍ഡീസിനെതിരേ കളിപ്പിക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഷമി വേണ്ട, ഭുവി മതി

ഷമി വേണ്ട, ഭുവി മതി

ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ ഷമിക്കു പകരം ഭുവി തന്നെ വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിക്കണമെന്ന നിര്‍ദേശമാണ് സച്ചിനുള്ളത്. ഷമിയല്ല, ഭുവിയാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വേണ്ടത്. താനാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഭുവിയെ കളിപ്പിക്കും. കാരണം പന്തിനെ നന്നായി സ്വിങ് ചെയ്യിക്കാന്‍ ഭുവിക്കു കഴിയും.
മികച്ച സ്വിങ് ബൗളിങിലൂടെ വിന്‍ഡീസ് മുന്‍നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഭുവിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളാണ് ഭുവി നേടിയിട്ടുള്ളത്.

പരിശീലനം നടത്തി

പരിശീലനം നടത്തി

ചിരവൈരികളായ പാകിസ്താനെതിരായ മല്‍സരത്തിനിടെയാണ് ഭുവിയുടെ കണംകാലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് കുറച്ച് മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനെതിരേ ടൂര്‍ണമെന്റില്‍ ആദ്യമായി ഷമിക്കു നറുക്കുവീണത്.
പരിക്കില്‍ നിന്നും ഭുവി മുക്തനായിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ചൊവ്വാഴ്ച ടീമിന്റെ ഇന്‍ഡോര്‍ പരിശീസന സെക്ഷനില്‍ ഭുവി ബൗളിങ് പരിശീലിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തു വിട്ടിരുന്നു. ഇതോടെയാണ് നേരത്തേ കരുതിയതിനേക്കാള്‍ വേഗത്തില്‍ താരം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

പ്രതികരിക്കാതെ ടീം മാനേജ്‌മെന്റ്

പ്രതികരിക്കാതെ ടീം മാനേജ്‌മെന്റ്

ഭുവി ടീമിനൊപ്പം പരിശീലനത്തിലേര്‍പ്പെട്ടെങ്കിലും ഫിറ്റ്‌നസിനെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ വിന്‍ഡീസിനെതിരേ വ്യാഴാഴ്ച നടക്കുന്ന കളിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. കാരണം ഭുവിയെ പരിക്ക് മാറും മുമ്പ് കൡപ്പിച്ച് റിസ്‌കെടുക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല.
ഭുവിക്കു പരിക്കേറ്റ ശേഷം ബാക്കപ്പായി യുവ പേ്‌സര്‍ നവ്ദീപ് സെയ്‌നിയെ സംഘത്തിലുള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെത്തിയ സെയ്‌നി ടീമിനൊപ്പം ചേരുകയും നെറ്റ് ബൗളറായി പരിശീലനത്തില്‍ പങ്കു ചേരുകയും ചെയ്തിരുന്നു.

Story first published: Wednesday, June 26, 2019, 19:11 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+