Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായി ഭുവി, ഐപിഎല്ലില്‍ ആദ്യം; കരിയറില്‍ രണ്ടാം തവണ

കൊല്‍ക്കത്ത: പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഐപിഎല്ലില്‍ ക്യാപ്റ്റനായി അരങ്ങേറ്റം. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായാണ് ഭുവി കളത്തിലിറങ്ങുന്നത്. ഗ്ലാമര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളി. സൂപ്പര്‍താരം കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തിലാണ് ഭുവി സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്.

bhuvneshwar

ഐപിഎല്ലില്‍ ആദ്യമായാണ് ക്യാപ്റ്റനാവുന്നതെങ്കിലും കരിയറില്‍ ഇത് രണ്ടാം തവണയാണ് ഭുവി നായക സ്ഥാനം വഹിക്കുന്നത്. 2016-17 സീസണ്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരേ ഉത്തര്‍പ്രദേശിനു വേണ്ടി ഭുവി ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിരുന്നു.

മികച്ച അനുഭവമാണ് ഇതെന്ന് സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായതിനു ശേഷം ഭുവി പ്രതികരിച്ചു. അടുത്ത മല്‍സരത്തില്‍ വില്ല്യംസണ്‍ തിരിച്ചെത്തുമെന്നും താരം ശുഭാപ്തി പ്രകടിപ്പിച്ചു. ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ടോസ് നേടിയ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ ബാറ്റിങിനയച്ചു.

Story first published: Sunday, March 24, 2019, 16:21 [IST]
Other articles published on Mar 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+