അങ്ങനെ ഹര്‍ഭജന്‍ സിങ്ങിന്റെ കാര്യത്തിലും തീരുമാനമായി, നടിയുമായി കല്യാണം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും വിവാഹിതനാകുന്നു. ആരെയെന്നോ ഹര്‍ഭജന്‍ സിങ് കല്യാണം കഴിയ്ക്കുന്നത്... ഒരു ബോളിവുഡ് താരത്തെയാണ്. ഗീത ബസ്രയെ.
രണ്ട് പേരും ഏറെ നാളായി പ്രണയത്തിലാണ്. ഇവരുടെ കല്യാണം ഉടനുണ്ടാകും എന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ ഇപ്പോള്‍ വരുന്നത് ശരിയ്ക്കും ഉള്ള വിവാഹ വാര്‍ത്ത തന്നെയാണത്രെ.
ഒക്ടോബര്‍ 29 ന് ജലന്ധറില്‍ വച്ചായിരിയ്ക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗീത ബസ്രയേയും ഹര്‍ഭജനേയും കുറിച്ച്....

ഗീത ബസ്ര
ബോളിവുഡിലെ ഹോട്ട് സുന്ദരിയാണ് ഗീത ബസ്ര. ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പമായിരുന്നു ആദ്യ സിനിമ.

പ്രണയം
ഹര്‍ഭജന്‍ സിങ്ങുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ ബസ്ര മിക്കപ്പോഴും തയ്യാറായിരുന്നില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അവകാശവാദം.

സിനിമയിലെത്തിയിട്ട്
ഗീത ബസ്ര സിനിമയിലെത്തിയിട്ട് ഒമ്പത് വര്‍ഷമായി. എന്നാല്‍ ഇതുവരെ അഭിനയിച്ച സിനിമകള്‍ എത്രയെന്നോ... വെറും ഏഴെണ്ണം മാത്രം.

ഹര്‍ഭജന്റെ തിരിച്ചുവരവ്
വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിയ്ക്കുന്നത്. ആ സ്ഥിതിയ്ക്ക് വിവാഹക്കാര്യം ഇരട്ടിമധുരം തന്നെ.

വിവാഹം നീളുമോ
ഒക്ടോബര്‍ 29 ന് ജലന്ധരില്‍ വച്ചായിരിയ്ക്കും വിവാഹം എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള ടീമില്‍ ഹര്‍ഭജന്‍ ഉള്‍പ്പെട്ടാല്‍ വിവാഹം പിന്നേയും നീണ്ടേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിവാഹം ഉഷാറാകും
ഹര്‍ഭജന്‍ ക്രിക്കറ്റ് താരം, ഗീത ബസ്ര സിനിമാ താരം.... അപ്പോള്‍ പിന്നെ ക്രിക്കറ്റിലേയും സിനിമയിലേയും പ്രമുഖര്‍ വിവാഹത്തിനെത്തുമെന്ന് ഉറപ്പല്ലേ...

ബസ്രയ്‌ക്കൊപ്പം
പ്രണയത്തെക്കുറിച്ച് തുറന്ന് സമ്മതിയ്ക്കുന്നില്ലെങ്കിലും രണ്ട് പേരും അടുത്തിടെ ഒരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തു. ബസ്രയുടെ 'സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്റ്' എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ഇത്. ഈ സിനിമയില്‍ ഒരു വേഷവും ചെയ്തിട്ടുണ്ട് ഹര്‍ഭജന്‍.

പ്രായം എത്ര?
ഹര്‍ഭജന്‍ സിങിന് ഇപ്പോള്‍ വയസ്സ് 35 തികഞ്ഞു. ബസ്രയ്ക്ക് 31 ഉം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications