For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ബെസ്റ്റ് ക്യാപ്റ്റനാര്? കോലിയോ, ധോണിയോ? ഇതാണ് ടോപ്പ് ഫൈവ്...

വിജയത്തിന്റെ കാര്യത്തില്‍ ധോണിക്കും മുകളിലാണ് കോലി

By Manu
ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ബെസ്റ്റ് ക്യാപ്റ്റനാര്? | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി ഇതിഹാസ ങ്ങള്‍ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കാണ് ടീമിനെ മികച്ച രീതിയില്‍ ടെസ്റ്റില്‍ മുന്നോട്ട് നയിക്കാന്‍ സാധിച്ചിട്ടുള്ളത്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലി മറ്റു മുന്‍ നായകരുടെയെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്.

നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന വിജയശതമാനമുള്ള ഇന്ത്യന്‍ നായകനും അദ്ദേഹം തന്നെയാണ്. ടെസ്റ്റില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ ആരൊക്കെയാണെന്നു നോക്കാം.

തലപ്പത്ത് കോലി

തലപ്പത്ത് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാത്രമല്ല, മികച്ച ക്യാപ്റ്റനും കൂടിയാണ് താനെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് കോലി. നിലവില്‍ 57.14 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. മറ്റൊരു മുന്‍ നായകന്‍മാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.
2014ലാണ് എംഎസ് ധോണിയില്‍ നിന്നും കോലി ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. അതിനു ശേഷം ഇതുവരെ 42 ടെസ്റ്റുകളില്‍ അദ്ദേഹം ടീമിനെ നയിച്ചു. ഇതില്‍ 24 ടെസ്റ്റുകളിലും ടീമിനെ ജയിപ്പിക്കാന്‍ കോലിക്കായിട്ടുണ്ട്.

 എംഎസ് ധോണി (45%)

എംഎസ് ധോണി (45%)

കോലി ക്യാപ്റ്റനാവുന്നതു വരെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ കളിച്ചു കൊണ്ട് ടെസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം അധികം വൈകാതെ ടീമിന്റെ നായകനുമായി തിരഞ്ഞെടുക്കപ്പെട്ടു. ധോണി ക്യാപ്റ്റനായ ശേഷമാണ് ഇന്ത്യന്‍ ടീം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ആരംഭിച്ചത്.
2008ല്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്കു പകരമാണ് അദ്ദേഹം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്. 60 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച ധോണിക്ക് 27ലും ഇന്ത്യയെ വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

സൗരവ് ഗാംഗുലി (42.85%)

സൗരവ് ഗാംഗുലി (42.85%)

ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ അടുമുടി മാറ്റിയ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി. ഭയമില്ലാതെ എതിരാളികളെ കടന്നാക്രമിച്ച് കീഴ്‌പ്പെടുത്തുകയെന്ന ശൈലിയില്‍ വിശ്വസിക്കുന്ന ദാദ നായകസ്ഥാനത്തത്തിയതോടെ ഇന്ത്യ നാട്ടില്‍ മാത്രമല്ല വിദേശത്തും അപകടകാരികളായി മാറി. 1996 ജൂണ്‍ 20നാണ് ഗാംഗുലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.
ഇംഗ്ലണ്ടിനെതിരേയായിരുന്നു ദാദയുടെ തുടക്കം. 2000ലാണ് ഗാംഗുലി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. ആറു വര്‍ഷം ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. 49 ടെസ്റ്റുകളില്‍ 21 എണ്ണത്തില്‍ ഇന്ത്യക്കു ജയം നേടിത്തരാന്‍ ഗാംഗുലിക്കായിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡ് (32%)

രാഹുല്‍ ദ്രാവിഡ് (32%)

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെട്ട ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡാണ് ടെസ്റ്റ് ക്യാപ്റ്റന്‍മാരുടെ വിജയശതമാനം പരിഗണിക്കുമ്പോള്‍ നാലാംസ്ഥാനത്താണുള്ളത്. 32 ശതമാനമാണ് ടെസ്റ്റില്‍ ദ്രാവിഡിന്റെ വിജയശതമാനം.
2004ല്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി പരിക്കുമൂലം ടീമിന് പുറത്തായതോടെയാണ് ദ്രാവിഡിന് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ആദ്യമായി അവസരം ലഭിച്ചത്. 25 ടെസ്റ്റുകളിലാണ് ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ ടീം വിജയിച്ചിട്ടുണ്ട്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (29.78%)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (29.78%)

ടെസ്റ്റില്‍ വിജയശതമാനത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ്. 29.78 ആണ് അസ്ഹറിന്റെ കീഴില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശതമാനം. കെ ശ്രീകാന്തിന്റെ പിന്‍ഗാമിയായി 1989ലാണ് അസ്ഹര്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ചുമതലയേറ്റത്. 47 ടെസ്റ്റുകളില്‍ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.
ഒത്തു കളി വിവാദത്തില്‍ കുടുങ്ങി പിന്നീട് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്ത്യയുടെ ടോപ്പ് ഫൈവ് ടെസ്റ്റ് ക്യാപ്റ്റന്‍മാരുടെ നിരയില്‍ ഇപ്പോഴും അസ്ഹറുണ്ട്.

Story first published: Tuesday, October 23, 2018, 15:05 [IST]
Other articles published on Oct 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+